ദൈവമേ കാത്തുകൊള്‍ക
ഗുരുദക്ഷിണ
Daivame Kaathukolka (Gurudakshina)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംബിച്ചു തിരുമല
ഗാനരചനശ്രീനാരായണ ഗുരു
ഗായകര്‍പി ജയചന്ദ്രൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 09 2013 09:16:48.

ദൈവമേ കാത്തുകൊള്‍കങ്ങു
കൈവിടാതിങ്ങു ഞങ്ങളേ
നാവികന്‍ നീ ഭവാബ്ധിക്കോ-
രാവിവൻ തോണി നിൻ പദം.

ഒന്നൊന്നായെണ്ണിയെണ്ണി ത്തൊ-
ട്ടെണ്ണും പൊരുളൊടുങ്ങിയാൽ
നിന്നിടും ദൃക്കു പോലുള്ളം
നിന്നിലസ്‌പന്ദമാകണം.

അന്ന വസ്ത്രാദി മുട്ടാതെ
തന്നു രക്ഷിച്ചു ഞങ്ങളെ
ധന്യരാക്കുന്ന നീയൊന്നു-
തന്നെ ഞങ്ങള്ക്കു തമ്പുരാൻ

ആഴിയും തിരയും കാറ്റും-
ആഴവും പോലെ ഞങ്ങളും
മായയും നിന്‍ മഹിമയും
നീയുമെന്നുള്ളിലാകണം.

നീയല്ലോ സൃഷ്ടിയും സൃഷ്ടാ-
വായതും സൃഷ്ടിജാലവും
നീയല്ലോ ദൈവമേ,സൃഷ്ടി-
യ്ക്കുള്ള സാമഗ്രിയായതും

നീയല്ലോ മായയും മായാ-
വിയും മായാവിനോദനും
നീയല്ലോ മായയെ നീക്കി -
സായൂജ്യം നല്കു മാര്യനും.

നീ സത്യം ജ്ഞാനമാനന്ദം
നീ തന്നെ വര്ത്താമാനവും
ഭൂതവും ഭാവിയും വേറ-
ല്ലോതും മൊഴിയുമോർക്കിൽ നീ

അകവും പുറവും തിങ്ങും
മഹിമാവാർന്ന നിൻ പദം
പുകഴ്ത്തുന്നൂ ഞങ്ങളങ്ങു
ഭഗവാനേ, ജയിയ്ക്കുക.

ജയിയ്ക്കുക മഹാദേവ,
ദീനവന പരായണാ
ജയിയ്ക്കുക ചിദാനന്ദ
ദയാസിന്ധോ ജയിയ്ക്കുക.

ആഴമേറും നിന്‍ മഹസ്സാ-
മാഴിയിൽ ഞങ്ങളാകവേ
ആഴണം വാഴണം നിത്യം
വാഴണം വാഴണം സുഖം.

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts