ദൈവമാം കര്‍ത്താവ്
സ്നേഹ സന്ദേശം
Daivamaam Karthaavu (Sneha sandhesham)
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംഡോ ജസ്റ്റിൻ പനക്കൽ
ഗാനരചനബ്രദർ റാഫേൽ അമ്പാടൻ
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 03 2013 13:42:17.

ദൈവമാം കർത്താവാണെന്നുടെ ഓഹരി
അങ്ങയിലാണെൻ ശരണം മുഴുവൻ
നീ മാത്രം നന്മ തൻ നേരായ് ഉറവിടം
നീ മാത്രം എന്നുടെ പാനപാത്രം
(ദൈവമാം കർത്താവാണെന്നുടെ…)

മണ്ണിന്റെ മോഹങ്ങൾ മിഥ്യയെന്നോർക്കാതെ
അന്ധനായ് ആവോളം ആസ്വദിച്ചു
എന്നും നൂതന ദിവ്യ സൗഭാഗ്യമേ
നിന്നെ പിരിഞ്ഞു പോയ് നീചനാം ഞാൻ
നീചനാം ഞാൻ
(ദൈവമാം കർത്താവാണെന്നുടെ…)

ജീവന്റെ നീർച്ചാലും സത്യത്തിൻ പാതയും
നീയല്ലാതൂഴിയിൽ വേറെയില്ല
ഹൃദയമുരുക്കി ഞാൻ കാത്തിരിക്കുന്നിതാ
എന്നാത്മനാഥാ നീ വന്നീടുക
വന്നീടുക
(ദൈവമാം കർത്താവാണെന്നുടെ…)





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts