കാട്ടുചെമ്പകങ്ങള്‍
ഋതുക്കള്‍ (ഫെസ്റ്റിവല്‍ സോങ്ങ്സ് വോ VI )
Kaattuchembakangal (Rithukkal (Festival songs Vol VI ))
വിശദവിവരങ്ങള്‍
വര്‍ഷം 1990
സംഗീതംബേണി ഇഗ്നേഷ്യസ്‌
ഗാനരചനഷിബു ചക്രവർത്തി
ഗായകര്‍സുജാത മോഹൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 17 2022 06:56:40.
കാട്ടുചെമ്പകങ്ങൾ പൂത്തുലഞ്ഞ രാവിൽ
നിന്നെ കാത്ത് കാത്തിരുന്ന് ഒരുപാഴ്ക്കിനാവ് കണ്ടു
കാട്ടുചെമ്പകങ്ങൾ പൂത്തുലഞ്ഞ രാവിൽ
നിന്നെ കാത്ത് കാത്തിരുന്ന് ഒരു പാഴ്ക്കിനാവ് കണ്ടു
കാട്ടുചെമ്പകങ്ങൾ..........................................

ആടിക്കാറിന്നാറിൽമുങ്ങി ഈറൻ മാറി പൂമുകിലിൻ
ഓടിയണിഞ്ഞു പൊൻചിങ്ങത്തിൽ
പുലരൊളി തൊടുകുറി ചാർത്തി ഞാൻ
കതിർമണ്ഡപമൊന്നിൽ കല്യാണ പെണ്ണായ് -(2 )
അരുതാത്തതാവാം കനവുകണ്ടുപോയ്
കാട്ടുചെമ്പകങ്ങൾ പൂത്തുലഞ്ഞ രാവിൽ
നിന്നെ കാത്ത് കാത്തിരുന്ന് ഒരു പാഴ്ക്കിനാവ് കണ്ടു
കാട്ടുചെമ്പകങ്ങൾ..........................................

ഓലക്കിറിൽ ചൊല്ലാനുള്ളത് നാരായത്താൽ ഞാനെഴുതി
ഓടിപ്പോകും കാറ്റിൻ കൈയ്യിൽ ഇതുവരെ പലകുറി ഞാൻ വിട്ടു
പലനാളുകഴിഞ്ഞു പകലോളും മാഞ്ഞു-(2 )
ഇരവിൽ ഈ പൂവിൻ ഇതൾ കൊഴിയാറായ്

കാട്ടുചെമ്പകങ്ങൾ പൂത്തുലഞ്ഞ രാവിൽ
നിന്നെ കാത്ത് കാത്തിരുന്ന് ഒരു പാഴ്ക്കിനാവ് കണ്ടു
കാട്ടുചെമ്പകങ്ങൾ.................ലാ ല ലാ ല ..പൂത്തുലഞ്ഞ രാവിൽ ............
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts