തൊടുമ്പോൾ
പൂന്താനപ്പാന
Thodumbol (Poonthanappana)
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംസുദര്‍ശന്‍
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍ദുർഗ്ഗ വിശ്വനാഥ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 24 2012 08:53:43.

തൊടുമ്പോള്‍ ഉരുകുന്ന തൂവെള്ളിമേഘങ്ങള്‍
ഗുരുവായൂരിലെ നറുവെണ്ണയോ...(2)
കടലാഴങ്ങളില്‍ കലരുന്ന നീലിമ
ഗുരുവായൂരിലെ മയിൽപ്പീലിയോ...
കടലാഴങ്ങളില്‍ കലരുന്ന നീലിമ
ഗുരുവായൂരിലെ മയിൽപ്പീലിയോ...
തൊടുമ്പോള്‍ ഉരുകുന്ന തൂവെള്ളി മേഘങ്ങള്‍
ഗുരുവായൂരിലെ നറുവെണ്ണയോ......

അന്തിനിലാവിലെ ചാന്ദ്രപരാഗമീ
ഗുരുവായൂരിലെ ചന്ദനമോ...(2)
പുലരിയില്‍ വിരിയുന്ന സൂര്യവസന്തമീ
ഗുരുവായൂരിലെ തിരിവിളക്കോ...
പുലരിയില്‍ വിരിയുന്ന സൂര്യവസന്തമീ
ഗുരുവായൂരിലെ തിരിവിളക്കോ...
കൃഷ്ണാ.....കൃഷ്ണാ..നീ പറയൂ....
(തൊടുമ്പോള്‍ ഉരുകുന്ന....)

തീർത്ഥക്കുളത്തിലെ താമരമൊട്ടുകള്‍
ഗുരുവായൂരിലെ ശംഖുകളോ....(2)
നടയില്‍ നില്‍ക്കുന്ന ഞങ്ങടെ കണ്ണീരു്
ഗുരുവായൂരിലെ ജലതീർത്ഥമോ...
നടയില്‍ നില്‍ക്കുന്ന ഞങ്ങടെ കണ്ണീരു്
ഗുരുവായൂരിലെ ജലതീർത്ഥമോ...
കൃഷ്ണാ.....കൃഷ്ണാ....നീ പറയൂ ....
(തൊടുമ്പോള്‍ ഉരുകുന്ന....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts