വരാന്ന് പറഞ്ഞിട്ട്
മണിയുടെ നാടന്‍ പാട്ടുകള്‍
Varaannu Paranjittu (Maniyude Naadan Paattukal)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംലഭ്യമല്ല
ഗാനരചനലഭ്യമല്ല
ഗായകര്‍കലാഭവൻ മണി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 16 2012 04:22:20.

വരാന്നു പറഞ്ഞിട്ട് ചേട്ടൻ വരാതിരിക്കരുതേ
വരാതിരുന്നാലോ ചേട്ടന്റെ പരാതി തീരൂല്ലാ (2)

റോഡൊരു റോഡാണേ ചേട്ടോ ഒറ്റത്തടിപ്പാലം
ആ പാലം കടന്നാലോ കാണാം എന്നുടെ വീടായേ (2)

വീടൊരു കൂര്യാണേ ചേട്ടോ വാതിലും ചെറുതാണേ
കുമ്പിട്ടു വന്നോളൂട്ടോ ചേട്ടന്റെ തലയതു മുട്ടരുതേ (2)

വാതിലു പനമ്പാണേ മാന്തിപ്പൊളിക്കരുതേ
മാന്തിപ്പൊളിച്ചാല് ചേട്ടന്റെ കൈയ്യതു കീറൂല്ലേ (2)

അഞ്ചാറു ആങ്ങളമാർ വീടിന്റെ കോലായിൽ കിടപ്പുണ്ടേ
അവരെ ചവിട്ടരുതേ ചവിട്ട്യാല് കാര്യം നടക്കൂല്ലാ
അഞ്ചാറു ആങ്ങളമാർ വീടിന്റെ കോലായിൽ കിടപ്പുണ്ടേ
അവരെ ചവിട്ട്യാല് നമ്മുടെ കാര്യം നടക്കൂല്ലാ

പട്ടി കുരച്ചാലോ ചേട്ടാ തിരിഞ്ഞൊന്ന് ഓടരുതേ
അതു പട്ടി കുരച്ചതല്ലാ എന്റെ അച്ഛൻ കുരച്ചതാണേ
പട്ടി കുരച്ചാലും ചേട്ടൻ തിരിഞ്ഞൊന്ന് ഓടരുതേ
അതു പട്ടി കുരച്ചതല്ലാ എന്റെ അച്ഛൻ ചുമച്ചതാണേ

തൊണ്ണൂറു വയസ്സുള്ളോരമൂമ്മ പഴം പായിൽ കിടപ്പുണ്ടേ
അമ്മൂമ്മേ ഉണർത്തരുതേ ഉണർത്ത്യാൽ കഞ്ചാവുണ്ട ചോദിക്കും (2)

അഞ്ചാറു വയസ്സുള്ളോരപ്പൂപ്പൻ കട്ടിലുമ്മേ കെടപ്പുണ്ടേ
ആ കട്ടിലുമ്മേ തട്ടരുതേ ചേട്ടാ കട്ടിലിന്നു പൊളിക്കരുതേ
അഞ്ചാറു വയസ്സുള്ളോരപ്പൂപ്പൻ കട്ടിലുമ്മേ കെടപ്പുണ്ടേ
കട്ടിലുമ്മേ തട്ടരുതേ ചേട്ടാ കട്ടിലൊന്നു പൊളിക്കരുതേ

ഇന്നാളു മുങ്ങീട്ട് ചേട്ടൻ പൊങ്ങീത് ഇന്നല്ലേ
ഇനിയൊന്നു മുങ്ങല്ലേ ചേട്ടോ നേരത്തെ വന്നോളൂ ചേട്ടാ
ഇന്നാളു മുങ്ങീട്ട് ചേട്ടൻ പൊങ്ങീത് ഇന്നല്ലേ
ഇനിയും മുങ്ങല്ലേ ചേട്ടോ നെറികേടു കാട്ടല്ലേ

തവണ വ്യവസ്ഥയ്ക്ക് തുണികൾ കൊടുക്കും രാമേട്ടോ
അതു വഴി വന്നിടണേ തുണികൾ വീട്ടിലും തന്നിടണേ (2)
വരാന്നു പറഞ്ഞിട്ട് ചേട്ടൻ വരാതിരിക്കരുതേ
വരാതിരുന്നാലോ ചേട്ടന്റെ പരാതി തീരൂല്ലാ (3)

 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts