ഇക്കൊല്ലം നമ്മക്ക്
എന്റെ നാടൻ പാട്ടുകൾ വോള്യം 3
Ikkollam Nammakku (Ente Nadan Pattukal Vol 3)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംലഭ്യമല്ല
ഗാനരചനലഭ്യമല്ല
ഗായകര്‍കലാഭവൻ മണി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 16 2012 04:23:28.

ഇക്കൊല്ലം നമ്മക്ക് ഓണെലല്യടി കുഞ്ഞ്യേച്ചീ
കുട്ടേട്ടന്‍ തീരെ കിടപ്പിലല്ലേ
കുട്ടേട്ടന്‍ നമ്മക്ക് കൂടപ്പിറപ്പല്ലേ
കുട്ടേട്ടന്‍ ഇല്ലാത്തോരോണം വേണ്ടാ
തണ്ടും തടിയും പോയ്‌ ആളും മേലിഞ്ഞില്ലേ
തണ്ടലൊടിഞ്ഞ് മുതുകും പോയി
മേല്‍പ്പുര നോക്കിക്കിടപ്പല്ലേ കുട്ടേട്ടന്‍
കുഞ്ഞാത്തൂന്‍‍ ആശിച്ചിട്ടെന്താകാര്യം
കുഞ്ഞാത്തൂ‍‍ന്‍ പെണ്ണെല്ലേ പ്രായം ചെറുപ്പല്ലേ
കുറ്റം പറഞ്ഞിട്ടിനെന്താകാര്യം

പുത്തെന്‍പെണ്ണാദ്യം വീടുംമുറ്റാടിക്കോടീ
പണ്ടും പറഞ്ഞു ഞാന്‍ കുഞ്ഞ്യേച്ച്യോട്
പുത്തെന്‍പെണ്ണൊന്നു പരുതയാല്‍ കുഞ്ഞ്യേച്ചീ
പാമ്പിന്റെ പോലെ പടം പിടിയ്ക്കും
ആനക്കലത്തൂര് കുട്ടേട്ടന്‍ വീണപ്പോള്‍
കുഞ്ഞാത്തൂന്‍‍ മിണ്ടാതെ പോയിലല്യെടീ
പെണ്ണിന്റെ വീര്യം കളഞ്ഞിലല്യെടി കുഞ്ഞ്യേച്ചീ
മിണ്ടാത്ത പൂച്ച കലമുടയ്ക്കും
അച്ഛനും പോയില്ലേ അമ്മയും പോയില്ലേ
കുട്ടെട്ടനാരും തുണയില്ലല്ലോ

നമ്മുടെപ്രായംപോയ്‌ മൂത്ത് നരച്ചില്ലേ
ആരുവരാനാടീ പൊന്നുച്ചേച്ചീ
ആണിന്റെകൂടെ പൊറുക്കാന്‍ വിധിയില്ല
ആരുടെ ശാപം തലയില്‍ക്കേറി
കുഞ്ഞാത്തൂന്‍‍ വന്നപ്പോള്‍ കൂടപ്പിറപ്പോളെ
കുട്ടേട്ടന്‍ തീരെ മറന്നതല്ലേ
പെണ്ണിനെ കിട്ട്യാലും പെങ്ങമ്മാര്‍ വേണോന്നു
കുട്ടേട്ടന്‍ ഇപ്പോപഠിച്ചില്ല്യെടീ

ഇക്കൊല്ലം നമ്മക്ക് ഓണെലല്യടി കുഞ്ഞ്യേച്ചീ
കുട്ടേട്ടന്‍ തീരെ കിടപ്പിലല്ലേ
കുട്ടേട്ടന്‍ നമ്മക്ക് കൂടപ്പിറപ്പല്ലേ
കുട്ടേട്ടന്‍ ഇല്ലാത്തോരോണം വേണ്ടാ
തണ്ടും തടിയും പോയ്‌ ആളും മേലിഞ്ഞില്ലേ
തണ്ടലൊടിഞ്ഞ് മുതുകും പോയി
മേല്‍പ്പുര നോക്കിക്കിടപ്പല്ലേ കുട്ടേട്ടന്‍
കുഞ്ഞാത്തൂന്‍‍‍ ആശിച്ചിട്ടെന്താകാര്യം
കുഞ്ഞാത്തൂന്‍‍‍ പെണ്ണെല്ലേ പ്രായം ചെറുപ്പല്ലേ
കുറ്റം പറഞ്ഞിട്ടിനെന്താകാര്യം

ഇക്കൊല്ലം നമ്മക്ക് ഓണെലല്യടി കുഞ്ഞ്യേച്ചീ
കുട്ടേട്ടന്‍ തീരെ കിടപ്പിലല്ലേ...
 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts