വിശദവിവരങ്ങള്‍ | |
വര്‍ഷം | 2004 |
സംഗീതം | ആഷിക് മുബാരക് ,ഹംസ കുന്നത്തേരി ,എം ജയചന്ദ്രന്‍ ,കെ എം ഉദയൻ |
ഗാനരചന | ഹംസ കുന്നത്തേരി |
ഗായകര്‍ | എടപ്പാൾ വിശ്വൻ |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 25 2013 04:54:12.
പാട്ടു കേട്ട് പൊന്നുറങ്ങേണം തങ്കക്കുടമൊന്നുറങ്ങേണം മനസ്സിലെ മരതകമേ താരാട്ടു കേൾക്കൂ മനസ്സിലെ മരതകമേ താരാട്ടു കേൾക്കൂ ഹാജത്തു പോലെ നീ എന്നുടെ ഖൽബിലെ ഓമലാകണം മാനിമ്പ മുത്തേ നീ ഉപ്പയിലെന്നുമേ സ്നേഹമേകണം മനസ്സിലെ മരതകമേ താരാട്ടു കേൾക്കൂ മനസ്സിലെ മരതകമേ താരാട്ടു കേൾക്കൂ (പാട്ടു കേട്ട്…) കരളിലെ കുളിരലയിൽ ഇശലുമായ് വരാം നബിയുടെ മദ്ഹുകളാൽ തഴുകിയുറക്കാം പനംതത്ത കിളിയേ അരിമുല്ല മലരേ അലംകൃത നിധിയേ പിരിശ പൂങ്കനിയേ മിഴിയിണ പൂട്ടി മെല്ലെ പനിമതിയുറങ്ങ് (പാട്ടു കേട്ട്..) ദീനിൻ വിധികളെന്നും മനസ്സിലേറ്റണം അനുദിനം അഹദവന്റെ സ്തുതികൾ പാടണം അറിവുകൾ നേടണം അഖിലം നിറയണം അമലുകളാകെയും പാരിൽ ചൊരിയണം അഗതികൾ അശരണരിൽ കരുണ ചൊരിയണം (പാട്ടു കേട്ട്..) | |