വിശദവിവരങ്ങള്‍ | |
വര്‍ഷം | 2001 |
സംഗീതം | അസീസ് ബാവ |
ഗാനരചന | ഓ എന്‍ വി കുറുപ്പ് |
ഗായകര്‍ | ഉണ്ണി മേനോന് ,കോറസ് |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: September 30 2021 14:01:06.
ശ്രീരാമകഥ പാടും കിളിപ്പെണ്ണേ വാ.. ശ്രീദേവീപദം തേടും കിളിക്കൂമ്പേ വാ.. അവർ വാഴും അയോധ്യ നീ കണ്ടുവോ വീണ്ടും? അവർ പോയോരടവി തളിർത്തോ വീണ്ടും? (ശ്രീരാമകഥ) ശ്രീരാമൻ ശ്രീദേവീ.. (2) വില്ലൊടിച്ച് പൂമകളെ മാലചാർത്തുന്നു... നല്ലവനാം രാമനിന്നും കാടുചുറ്റുന്നു... ഋതുചക്രം തിരിയുമ്പോൾ കഥ നീളുന്നു.. അതുപാടാൻ പോരുകില്ലേ ചെല്ലക്കിളികളേ നീ ചെല്ലക്കിളിമകളേ.. (ശ്രീരാമകഥ) അവർ വാർത്ത വിരഹാശ്രു സരയുവായി, നിളയായ് കാവേരിയായി ഒഴുകുന്നിന്നും... അവർ വീണ്ടുമൊത്തുചേരും ശുഭയാമങ്ങൾ അവനിയിൽ വസന്തമായ് പൂതുകുന്നു.. പൂതുകുന്നു.. (ശ്രീരാമകഥ) | |