എന്നെ മറന്നുവോ
റാപ്‌സഡി ഇന്‍ ദി വെയില്‍ ഓഫ് റൊമാന്‍സ്
Enne Marannuvo (Rhapsody in the Vale of Romance)
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംസന്തോഷ് വര്‍മ്മ
ഗാനരചനസന്തോഷ് വര്‍മ്മ
ഗായകര്‍അനൂപ് ജി കൃഷ്ണന്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 01 2012 19:05:30.

എന്നെ മറന്നുവോ....എങ്ങോ മറഞ്ഞുവോ...
കരിമിഴിക്കുയിലേ...എവിടേ...നീയെവിടേ...
ഇനിയൊരുനാളും ഇതുവഴി വരികില്ലേ...
വിരഹമാം വെയിലിലും..
കദനമാം ഇരുളിലും...
ഞാന്‍ ഓര്‍ക്കും നിന്റെ ഗാനം...
നീ പാടും സ്നേഹഗാനം....
(എന്നെ മറന്നുവോ........)

പൂങ്കാറ്റില്‍ ഊയലാടി
മണിമേഘം തൊട്ടു വന്നു...
മഴപെയ്യും രാവുതോറും
കുടചൂടി കൂട്ടിരുന്നു..(പൂങ്കാറ്റില്‍..)
ഇനിയൊരുകാലവും പിരിയില്ലെന്നോർത്തുപോയ്
മായാത്തചിത്രമായ്‌ മാറോടു ചേര്‍ത്തുപോയ്‌...
കനവെല്ലാം...കനലായി...
കണ്ണീരും കടലായി...
(എന്നെ മറന്നുവോ........)

മാമ്പൂവിന്‍ തേനുമുണ്ടു്
പൂക്കാലം കണ്ടുകൊണ്ടു്
സ്വപ്നത്തിന്‍ ചില്ലമേലേ
സ്വര്‍ഗ്ഗങ്ങള്‍ തീര്‍ത്തു നമ്മള്‍..(മാമ്പൂവിന്‍..)
വിധിയുടെ കാറ്റിലാ മരമൊന്നുലഞ്ഞതോ...
വിണ്ണിലിരുന്നൊരാൾ കൊതിക്കണ്ണു വെച്ചതോ...
ഇരുപേരും വേറെയായി..
ഇന്നെല്ലാം ഓര്‍മ്മയായി...
(എന്നെ മറന്നുവോ........)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts