പാമ്പില്‍ ശയിപ്പവനും
എല്ലാമെല്ലാം അയ്യപ്പന്‍
Paampil Sayippavanum (Ellaamellaam Ayyappan)
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംഅജിത്‌ നമ്പൂതിരി ,ബാലഭാസ്കര്‍ ,കൈതപ്രം ,ജയന്‍ ,എം ജി അനില്‍ ,ബി ശശികുമാർ ,വിദ്യാധരൻ
ഗാനരചനഅജിത്‌ നമ്പൂതിരി ,ബിച്ചു തിരുമല ,കൈതപ്രം ,ജയന്‍ ,രാജീവ് ആലുങ്കൽ ,എസ്‌ രമേശന്‍ നായര്‍ ,സന്തോഷ് വര്‍മ്മ ,ബി ശശികുമാർ
ഗായകര്‍ജി വേണുഗോപാല്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 10 2012 10:53:41.

പാമ്പിൽ ശയിപ്പവനും പാമ്പിനെ ധരിപ്പവനും
ചേർന്നുടലേകിയവൻ പമ്പാവാസൻ (2)
പന്തളരാജൻ നിധി പോൽ കണ്ണിണ പോൽ കാത്തൊരു
വീരൻ അതിശൂരൻ ശ്രീ ശബരിഗിരി വാസൻ (2)
അയ്യപ്പ തിന്തകത്തോം സ്വാമി തിന്തകത്തോം (2)

ലോകസുഖങ്ങൾ വെടിഞ്ഞടവിയിൽ കടന്നു ചെന്നു
മാമലയിൽ കുടിയിരിക്കും കലിയുഗവരദൻ (2)
ആ തിരുവുടൽ കണ്ടു തൊഴാൻ ആ പദമലരടി പണിയാൻ
എത്തുന്ന ഭക്തകോടിക്കെണ്ണമുണ്ടോ (2)
അയ്യപ്പ തിന്തകത്തോം സ്വാമി തിന്തകത്തോം (2)

കാട്ടിൽ പിറന്നവൻ കാട്ടിൽ വസിപ്പവൻ
ആ കാടിനു കീർത്തിയായ് മരുവിടുവോൻ (2)
കാട്ടിലും മേട്ടിലും ശ്രിതജനങ്ങൾക്കാപതി
കൂട്ടിനു തുണയായ് കൂടെ വന്നിടുവോൻ (2)
അയ്യപ്പ തിന്തകത്തോം സ്വാമി തിന്തകത്തോം (2)

വേദപുരാണങ്ങൾക്ക് സാരമായുള്ളവൻ
ദേവാദികൾ കൂപ്പും ദേവാദിദേവൻ (2)
മോഹാന്ധകാരത്തെ നീക്കിടുവോൻ
രോഗശോകാദികൾ പാടേ നീക്കിടുവോൻ (2)
അയ്യപ്പ തിന്തകത്തോം സ്വാമി തിന്തകത്തോം (2)
(പാമ്പിൽ ശയിപ്പവനും…)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts