ഗംഗാധര തനയന്‍
എല്ലാമെല്ലാം അയ്യപ്പന്‍
Gangadhara Thanayan (Ellaamellaam Ayyappan)
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംഅജിത്‌ നമ്പൂതിരി ,ബാലഭാസ്കര്‍ ,കൈതപ്രം ,ജയന്‍ ,എം ജി അനില്‍ ,ബി ശശികുമാർ ,വിദ്യാധരൻ
ഗാനരചനഅജിത്‌ നമ്പൂതിരി ,ബിച്ചു തിരുമല ,കൈതപ്രം ,ജയന്‍ ,രാജീവ് ആലുങ്കൽ ,എസ്‌ രമേശന്‍ നായര്‍ ,സന്തോഷ് വര്‍മ്മ ,ബി ശശികുമാർ
ഗായകര്‍കലാരത്നം കെ ജി ജയൻ (ജയ വിജയ)
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 19 2013 05:16:30.

ഗംഗാധര തനയൻ നീ പമ്പാതട നിലയൻ നീ
അംബാസുത ലംബോദരദേവാ
ശരണം തവ ചരണം ഗണരാജാ
ശരണം ഗം ഗണപതി ശരണം
ശരണം അയ്യപ്പാ ശരണം

മലയാചല മാർഗ്ഗത്തിൽ ശബരീഗിരിവാടത്തിൽ
വരമേകി വിളങ്ങുന്ന ഗണേശാ
ആദ്യന്തം കർമ്മങ്ങളിൽ ഐശ്വര്യം നിറയാനായ്
ആരംഭനു ഹേ രംഭനു പാദപൂജ
ശരണം ഗം ഗണപതി ശരണം
ശരണം അയ്യപ്പാ ശരണം

ഇഹലോകം കുടി കൊള്ളാൻ ഇടമുള്ളോരുദരത്തിൽ
കൊതി തീർക്കാനാർക്കാമോ ദേവാ
മനസ്സോടെ നിവേദിക്കും ഒരു കേരം മതിയാകും
തിരുവുള്ളം നിറയാനായ് ഏകദന്താ
ശരണം ഗം ഗണപതി ശരണം
ശരണം അയ്യപ്പാ ശരണം
(ഗംഗാധര തനയൻ….)



 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts