ധർമ്മം പുലർത്തുന്ന
എല്ലാമെല്ലാം അയ്യപ്പന്‍
Dharmam Pularthunna (Ellaamellaam Ayyappan)
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംഅജിത്‌ നമ്പൂതിരി ,ബാലഭാസ്കര്‍ ,കൈതപ്രം ,ജയന്‍ ,എം ജി അനില്‍ ,ബി ശശികുമാർ ,വിദ്യാധരൻ
ഗാനരചനഅജിത്‌ നമ്പൂതിരി ,ബിച്ചു തിരുമല ,കൈതപ്രം ,ജയന്‍ ,രാജീവ് ആലുങ്കൽ ,എസ്‌ രമേശന്‍ നായര്‍ ,സന്തോഷ് വര്‍മ്മ ,ബി ശശികുമാർ
ഗായകര്‍കലാരത്നം കെ ജി ജയൻ (ജയ വിജയ)
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 19 2013 05:04:24.

ധർമ്മം പുലർത്തുന്ന ഹൃദയങ്ങൾ
ധർമശാസ്താവു വാഴും കോവിലുകൾ
സതതം ഭജിക്കുന്ന ഭക്തന്മാർ ചേരും
ശാസ്താവിൻ പാദ പത്മങ്ങൾ
(ധർമ്മം പുലർത്തുന്ന….)

ഭക്തരെടുക്കും വ്രതങ്ങൾ
ധർമ്മശാസ്താവിലേക്കുള്ള വഴികൾ (2)
നാവിലുണരും നാമങ്ങൾ
ധർമ്മശാസ്താവിനർച്ചനാ പുഷ്പങ്ങൾ
(ധർമ്മം പുലർത്തുന്ന….)

മലയിലെ മുകിലിന്റെ കൈയ്യിൽ
ധർമ്മശാസ്താവിൻ അഭിഷേകക്കുടങ്ങൾ (2)
കാട്ടിലെ മദ കരിപുലികൾ
ധർമ്മശാസ്താവിൻ ഇഷ്ടവാഹനങ്ങൾ
(ധർമ്മം പുലർത്തുന്ന….)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts