കാണിപ്പൊന്നായ്
എല്ലാമെല്ലാം അയ്യപ്പന്‍
Kaaniponnay (Ellaamellaam Ayyappan)
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംഅജിത്‌ നമ്പൂതിരി ,ബാലഭാസ്കര്‍ ,കൈതപ്രം ,ജയന്‍ ,എം ജി അനില്‍ ,ബി ശശികുമാർ ,വിദ്യാധരൻ
ഗാനരചനഅജിത്‌ നമ്പൂതിരി ,ബിച്ചു തിരുമല ,കൈതപ്രം ,ജയന്‍ ,രാജീവ് ആലുങ്കൽ ,എസ്‌ രമേശന്‍ നായര്‍ ,സന്തോഷ് വര്‍മ്മ ,ബി ശശികുമാർ
ഗായകര്‍ബേബി മീനാക്ഷി ,അഫ്‌സല്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 19 2013 05:06:56.

കാണിപ്പൊന്നായ് തങ്കത്തിങ്കൾ തീരും യാമം
മേഘപ്പൈയ്യിൻ മെയ്യാൽ അയ്യനു അഭിഷേകക്കാലം (2)
കനകം ചാർത്തി മടങ്ങി മെല്ലെ
പടിഞ്ഞാറെപ്പടിയിലെ ദേവസൂര്യൻ
ചിന്മുദ്ര തെളിയുമ്പോൾ ശ്രുതി മീട്ടി സുരലോകം
സ്വാമി അയ്യൻ വാണരുളും സന്നിധാനം
സാധകർക്കു പുണ്യമായ മന്ത്രതീരം
(കാണിപ്പൊന്നായ്…)

ആദിയുമന്തവും ഇല്ലാതെ
അവനിയെ ഭരിക്കുന്ന പെരുമാളേ (2)
അരവണ മധുരം നുണയുകയായ് ഞാൻ
ജന്മ ജന്മാന്തര നിധി പോലെ (2)
ഇതിനാലെ അടിയന്റെ ജാതകം ഇനി ധന്യം
സ്വാമി അയ്യൻ വാണരുളും സന്നിധാനം
സാധകർക്കു പുണ്യമായ മന്ത്രതീരം(2)

മൂകനെ ഗായകനാക്കീടും
കാരണപുരുഷനാം ഭഗവാനേ (2)
അശരണജന്മം അറിയുകയായി
കല്പാന്തപുണ്യത്തിൻ സുഖതാളം (2)
പുഴ പോലെ ഒഴുകുന്നു അയ്യപ്പ തിരുനാമം
സ്വാമി അയ്യൻ വാണരുളും സന്നിധാനം
സാധകർക്കു പുണ്യമായ മന്ത്രതീരം (2)
(കാണിപ്പൊന്നായ്…)




 

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts