അയ്യപ്പാ ശരണം നീയേ
എല്ലാമെല്ലാം അയ്യപ്പന്‍
Ayyappa Sharanam Neeye (Ellaamellaam Ayyappan)
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംഅജിത്‌ നമ്പൂതിരി ,ബാലഭാസ്കര്‍ ,കൈതപ്രം ,ജയന്‍ ,എം ജി അനില്‍ ,ബി ശശികുമാർ ,വിദ്യാധരൻ
ഗാനരചനഅജിത്‌ നമ്പൂതിരി ,ബിച്ചു തിരുമല ,കൈതപ്രം ,ജയന്‍ ,രാജീവ് ആലുങ്കൽ ,എസ്‌ രമേശന്‍ നായര്‍ ,സന്തോഷ് വര്‍മ്മ ,ബി ശശികുമാർ
ഗായകര്‍അഫ്‌സല്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 19 2013 05:05:45.

അയ്യപ്പാ ശരണം നീയേ ഗുരുനാഥാ
മണികണ്ഠാ അഭയം നീയേ ശിവജാതാ
വേദസുധാംശു കനിയേണേ
നാദപയോധിയിൽ ഉണരേണേ
വൃശ്ചികമാസനിലാവിലെനിക്കിനി ദർശനമരുളേണേ
(അയ്യപ്പാ ശരണം….)

ഇവിടമാണടിയന്റെ സ്വർഗ്ഗലോകം
ഇതിഹാസം ഇതൾ ചൂടും പുണ്യതീരം (2)
ഒരു വട്ടമിവിടേയ്ക്ക് അണയുവാനാകാത്ത (2)
നരജന്മം നേടുമോ സഫലമോക്ഷം
പരമാർത്ഥ സുകൃതത്തിൻ ദേവതീർത്ഥം
(അയ്യപ്പാ ശരണം….)

കലിദോഷമകലുന്ന ദിവ്യയാമം
കൺ കണ്ട സ്വാമിയ്ക്ക് എൻ പ്രണാമം (2)
അഴുതയും പമ്പയും ആത്മാവിലൊഴുകുമ്പോൾ (2)
അഴലാകെ ഒഴിയുന്ന ധന്യകാലം
മിഴിനീരിനാലെന്റെ അഭിഷേകം
(അയ്യപ്പാ ശരണം….)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts