പന്തളഭൂപതി
എല്ലാമെല്ലാം അയ്യപ്പന്‍
Pandala Bhoopathi (Ellaamellaam Ayyappan)
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംഅജിത്‌ നമ്പൂതിരി ,ബാലഭാസ്കര്‍ ,കൈതപ്രം ,ജയന്‍ ,എം ജി അനില്‍ ,ബി ശശികുമാർ ,വിദ്യാധരൻ
ഗാനരചനഅജിത്‌ നമ്പൂതിരി ,ബിച്ചു തിരുമല ,കൈതപ്രം ,ജയന്‍ ,രാജീവ് ആലുങ്കൽ ,എസ്‌ രമേശന്‍ നായര്‍ ,സന്തോഷ് വര്‍മ്മ ,ബി ശശികുമാർ
ഗായകര്‍വിദ്യാധരൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 09 2012 12:10:16.

പന്തളഭൂപതി നന്ദനനേ നിൻ പുകൾ വാഴ്ത്തുവാനായ്
ജനതയണയുന്നു ശബരിഗിരീശാ (2)
കെട്ടുകളേന്തി മലമുകളേറി കൂട്ടമായ് കൂട്ടമായ്
സ്തോത്രം കീർത്തനമാദികൾ പാടി പോകയായ് പോകയായ്
സ്വാമിയേ അയ്യപ്പോ സ്വാമിയേ അയ്യപ്പോ
കെട്ടുകളേന്തി മലമുകളേറി കൂട്ടമായ് കൂട്ടമായ്
സ്തോത്രം കീർത്തനമാദികൾ പാടി പോകയായ് പോകയായ് (2)
(പന്തളഭൂപതി നന്ദനനേ..)

ഞെട്ടി മൃഗങ്ങൾ കൂട്ടമോടെ അകന്നു മാറീടുന്നയ്യോ (2)
ആശ്ചര്യമേറീടുന്നു മഹിതമീ കാഴ്ച (2)
സ്വാമിയേ അയ്യപ്പോ സ്വാമിയേ അയ്യപ്പോ
ഞെട്ടി മൃഗങ്ങൾ കൂട്ടമോടെ അകന്നു മാറീടുന്നയ്യോ (2)
ആശ്ചര്യമേറീടുന്നു മഹിതമീ കാഴ്ച (2)
(പന്തളഭൂപതി നന്ദനനേ..)

പിഞ്ചുകിടാങ്ങൾ ഞങ്ങളിതാ നിൻ പാദം കുമ്പിടുന്നേൻ
വാഞ്ചിതം നൽകി മേൽമേൽ അനുഗ്രഹിക്കേണം (2)
സ്വാമിയേ അയ്യപ്പോ സ്വാമിയേ അയ്യപ്പോ
പിഞ്ചുകിടാങ്ങൾ ഞങ്ങളിതാ നിൻ പാദം കുമ്പിടുന്നേൻ
വാഞ്ചിതം നൽകി മേൽമേൽ അനുഗ്രഹിക്കേണം (2)
(പന്തളഭൂപതി നന്ദനനേ..)

മോക്ഷം ലഭിയാൻ മാർഗ്ഗം തരണേ സ്വാമിയേ സ്വാമിയേ
നിൻ തിരുനാമം ബ്രഹ്മാനന്ദം ഓർക്കുകിൽ ഓർക്കുകിൽ (2)
സ്വാമിയേ അയ്യപ്പോ സ്വാമിയേ അയ്യപ്പോ (2)
മോക്ഷം ലഭിയാൻ മാർഗ്ഗം തരണേ സ്വാമിയേ സ്വാമിയേ
നിൻ തിരുനാമം ബ്രഹ്മാനന്ദം ഓർക്കുകിൽ ഓർക്കുകിൽ(2)
(പന്തളഭൂപതി നന്ദനനേ..)

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts