ഷണ്മുഖ സുന്ദര
അയ്യപ്പ സുപ്രഭാതം
Shanmukha Sundara (Ayyappa Suprabhatham)
വിശദവിവരങ്ങള്‍
വര്‍ഷം 1976
സംഗീതംജയ വിജയ
ഗാനരചനബിച്ചു തിരുമല
ഗായകര്‍ജയ വിജയ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 26 2013 12:05:46.

ഷണ്മുഖസോദര മോഹിനിനന്ദന
ശബരിഗിരീശ നമോ.. സ്വാമീ [2]
ശരണം തവ തിരു ചരണസരോരുഹം [2]
കലിയുഗവരദ നമോ... സ്വാമീ
ഷണ്മുഖസോദര മോഹിനിനന്ദന
ശബരിഗിരീശ നമോ.. സ്വാമീ ശരണമയ്യപ്പാ..

ദിനവും നിന്നവതാരകഥകള്‍ കൊണ്ടകതാരിൽ
കളഭച്ചാർത്തണിയുന്നു ഞാൻ [2]
ഹരിഹരസുതനേയെൻ ഹൃദയത്തിലമൃതായി
അവിടുന്നു കുടികൊള്ളണേ സ്വാമീ..

ഷണ്മുഖസോദര മോഹിനിനന്ദന
ശബരിഗിരീശ നമോ.. സ്വാമീ ശരണമയ്യപ്പാ..

ഉലകത്തിനൊളിയായും ഒലിയായുമുയിരേകും
പ്രണവത്തിനാധാരം നീ [2]
പ്രണമിക്കുമടിയന്റെ മനഃശാന്തിയരുളുന്നോ-
രോങ്കാരപ്പോരുളല്ലോ നീ സ്വാമീ..

ഷണ്മുഖസോദര മോഹിനിനന്ദന
ശബരിഗിരീശ നമോ.. സ്വാമീ ശരണമയ്യപ്പാ..
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts