വിഷ്ണുമായയില്‍
അയ്യപ്പ സുപ്രഭാതം
Vishnu Maayayil (Ayyappa Suprabhatham)
വിശദവിവരങ്ങള്‍
വര്‍ഷം 1976
സംഗീതംജയ വിജയ
ഗാനരചനബിച്ചു തിരുമല
ഗായകര്‍ജയ വിജയ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 26 2013 12:19:42.

വിഷ്ണു മായയിൽപ്പിറന്ന വിശ്വരക്ഷകാ
വില്വ ഭക്ത സദൃശനയനെ ശരണമേകണേ [2]
സ്വാമി ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പ
ശരവണഭവ സഹജ വരദ ശരണമേകണേ
സ്വാമി ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ

ശബരി ശൈലഗിരിനിവാസ ശങ്കരാത്മജാ
ശാപമോക്ഷദായകനെ ശരണമേകണേ
ശാപമോക്ഷദായകനെ ശരണമേകണേ
സ്വാമി ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ

വിഷ്ണു മായയിൽപ്പിറന്ന വിശ്വ രക്ഷകാ
വില്വ ഭക്ത സദൃശനയനെ ശരണമേകണേ
സ്വാമി ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ

വൃത വിശുദ്ധരായി നിന്റെ ജ്യോതികാണുവാൻ
ഇരുമുടിയും ശരവുമായി ഞങ്ങൾ വരുമ്പോൾ
ഇരുമുടിയും ശരവുമായി ഞങ്ങൾ വരുമ്പോൾ
സ്വാമി ശരണമയ്യപ്പ സ്വാമി ശരണമയ്യപ്പാ

വിഷ്ണു മായയിൽപ്പിറന്ന വിശ്വ രക്ഷകാ
വില്വ ഭക്ത സദൃശനയനെ ശരണമേകണേ
സ്വാമി ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ

അഭയവരദനായ നിന്റെ തിരുനടതന്നിൽ
അഗതികളായാശ്രിതരായ് ഞങ്ങൾ വരുമ്പോൾ
അഗതികളായാശ്രിതരായ് ഞങ്ങൾ വരുമ്പോൾ
സ്വാമി ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ

വിഷ്ണു മായയിൽപ്പിറന്ന വിശ്വ രക്ഷകാ
വില്വ ഭക്ത സദൃശനയനെ ശരണമേകണേ
സ്വാമി ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ

ഭക്തിയെന്ന നെയ്‌നിറഞ്ഞ ഹൃദയനാളിയിൽ
ശരണഘോഷമുദ്രയുമായ് ഞങ്ങൾ വരുമ്പോൾ
ശരണഘോഷമുദ്രയുമായ് ഞങ്ങൾ വരുമ്പോൾ
സ്വാമി ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ

വിഷ്ണു മായയിൽപ്പിറന്ന വിശ്വ രക്ഷകാ
വില്വ ഭക്ത സദൃശനയനെ ശരണമേകണേ
സ്വാമി ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
സ്വാമി ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
സ്വാമി ശരണമയ്യപ്പാ
സ്വാമി ശരണമയ്യപ്പാ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts