പുലർകാല മഞ്ഞിനു
ഡാലിയാ
Pularkaala Manjinu (Daliya)
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംവിജയ്‌ കരുൺ
ഗാനരചനഅനിൽ കുര്യാത്തി
ഗായകര്‍വിജയ്‌ കരുൺ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 20 2012 17:52:14.

കൈരളി

പുലർകാല മഞ്ഞിനു കുളിർമ്മയില്ല
പുലരുമ്പോൾ പൂങ്കോഴി കൂകണില്ല
നടവരമ്പോരത്തിരുന്നു ചെമ്പോത്തുകൾ
സ്മരണകൾ ചിക്കി ചികയണില്ല
സ്മരണകൾ ചിക്കി ചികയണില്ല

വിരൽത്തുമ്പിലീറൻ തുടിക്കും അനുഭൂതിയായ്
ഒരു നുള്ളു കളഭവും പേറിവരും
അമ്പലപ്രാവിന്റെ അരുമയാം ചൊടികളിൽ
മധുരമായ് കുറുകുന്ന കവിതയില്ല
മധുരമായ് കുറുകുന്ന കവിതയില്ല

കുളക്കവിളിലാമ്പലിൻ കരുണാർദ്ര മിഴികളിൽ
അരുണന്റെ പ്രണയാർദ്ര ശോഭയില്ല
ഇടവഴിയോരത്തിതൾ കൈകൾ കൊണ്ടെന്നെ
അരുമയായ് ചുംബിക്കും അരളിയില്ല
അരുമയായ് ചുംബിക്കും അരളിയില്ല

വഴിവക്കിലോർമ്മകളിൽ അമൃതമായ് പൊഴിയുന്ന
മലയാണ്മപ്പഴമയുടെ മഹിമയില്ല
പുഴയില്ല പ്രാണനിൽ കരുണയില്ല
ഹരിതാഭമൊരു കുഞ്ഞു കനവുമില്ല

കോലങ്ങളാടും കളങ്ങളില്ല
കോലം വരയ്ക്കും കരങ്ങളില്ല
തെയ്യങ്ങളില്ല തിറയുമില്ല
നടുമുറ്റമില്ല നടയുമില്ല
നട കാത്തു നര വന്നോരമ്മയില്ല
നട കാത്തു നര വന്നോരമ്മയില്ല

വന്ധ്യയാം കൈരളി കണ്ണീർ തുടയ്ക്ല നീ
കരളിലൊരു പൂക്കാലം ഇനിയുമുണ്ട്
വിടരും കണിപ്പൂക്കൾ ഉണരും പ്രഭാതങ്ങൾ
അരുമയായ് പൂങ്കോഴി തുയിലുണർത്തും
അറബിക്കടൽ തിരകൾ കവിത ചൊല്ലും
സഹ്യ മലനിരകൾ ഹരിതക്കുടകൾ നീർത്തും
വാഴ്ക മലനാടേ വെൽക നിള നാടേ
പുണ്യമലയാള നാടേ
വാഴ്ക മലനാടേ വെൽക നിള നാടേ
പുണ്യമലയാള നാടേ
എന്റെ പുണ്യ മലയാള നാടേ
എന്റെ പുണ്യ മലയാള നാടേ
എന്റെ പുണ്യ മലയാള നാടേ
എന്റെ പുണ്യ മലയാള നാടേ

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts