ആരാരുമറിയാതെ
താലോലം
Aaraarumariyathe (Thaalolam)
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംവിശ്വജിത്ത്
ഗാനരചനസോഹന്‍ ലാല്‍
ഗായകര്‍ജി വേണുഗോപാല്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 25 2013 04:54:39.

ആരാരുമറിയാതെ ഓര്‍മ്മതന്‍ നെറുകയില്‍
മെല്ലെ തലോടുകയായിരുന്നു...
മഴയുടെ താരാട്ടില്‍ മനസ്സു പകര്‍ന്നു ഞാന്‍
അറിയാതുറങ്ങുകയായിരുന്നു...
അന്നറിയാതുറങ്ങുകയായിരുന്നു....
ആരാരുമറിയാതെ ഓര്‍മ്മതന്‍ നെറുകയില്‍....

കുയിലുകള്‍ പാടും കിനാവിന്റെ സംഗീതം
കേട്ടു ഞാന്‍ മെല്ലെ ഉണര്‍ന്ന നേരം...(2)
മനസ്സിന്റെ ജാലകം മെല്ലെ തുറന്നമ്മ
തിരി താഴ്ത്തി മാറോടണച്ചു മൂകം...
തിരി താഴ്ത്തി മാറോടണച്ചു മൂകം...
ആരാരുമറിയാതെ ഓര്‍മ്മതന്‍ നെറുകയില്‍....

തളിര്‍വിരല്‍ മീട്ടും നിലാവിന്റെ തന്ത്രിയില്‍
ഉണരുമീ ഗാനമെന്‍ ബാല്യമല്ലേ....(2)
നറുനിലാവായെന്നില്‍ നിറയുമീ ആർദ്രയെന്‍
അമ്മയല്ലേ....സ്നേഹ സ്പര്‍ശമല്ലേ....
അമ്മയല്ലേ....സ്നേഹ സ്പര്‍ശമല്ലേ....

ആരാരുമറിയാതെ ഓര്‍മ്മതന്‍ നെറുകയില്‍
മെല്ലെ തലോടുകയായിരുന്നു...
മഴയുടെ താരാട്ടില്‍ മനസ്സു പകര്‍ന്നു ഞാന്‍
അറിയാതുറങ്ങുകയായിരുന്നു...
അന്നറിയാതുറങ്ങുകയായിരുന്നു....


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts