ആരു നീ
ആകാശവാണി ലളിതഗാനങ്ങള്‍
Aaru Nee (AIR Lalithagaanangal )
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംഎം ജി രാധാകൃഷ്ണന്‍
ഗാനരചനകളര്‍കോട് ചന്ദ്രന്‍
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 02 2012 14:30:32.

ആരു നീയാരു നീ ആരാരോ
ആരോമലുണ്ണി നീയാരാരോ (2)

നീലമുകിൽ വർണ്ണൻ നീയാണോ
പീലിപ്പൂ ചൂടിയോൻ നീയാണോ (2)
കോലക്കുഴൽ വിളിക്കേഴു ലോകങ്ങളും
കോൾമയിർ കൊള്ളിപ്പോൻ നീയാണോ
ആരു നീയാരു നീ ആരാരോ
ആരോമലുണ്ണി നീയാരാരോ

അഞ്ജനമുണ്ണി നീയാണോ
ആനന്ദ ശ്രീകൃഷ്ണൻ നീയാണോ (2)
ആഴിത്തിരപ്പുറത്താലിലത്തോണിയിൽ
ആടിക്കളിച്ചതും നീയാണോ
ആരു നീയാരു നീ ആരാരോ
ആരോമലുണ്ണി നീയാരാരോ

ആയിരം തിങ്കളുദിച്ച പോലെ
അമ്മയ്ക്കു കണ്മണി ആയോനേ (2)
അച്ഛനു പുണ്യമായ് തീർന്നോനേ
അമ്പാടി തന്നിൽ വളർന്നോനേ
ആരു നീയാരു നീ ആരാരോ
ആരോമലുണ്ണി നീയാരാരോ (2)

 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts