സീയോന്‍ സഞ്ചാരി
ധ്യാന ഗീതങ്ങള്‍ Vol II
Zion Sanchaari (Dhyana Geethangal Vol II)
വിശദവിവരങ്ങള്‍
വര്‍ഷം 2007
സംഗീതംഎം ഇ ചെറിയാൻ
ഗാനരചനഎം ഇ ചെറിയാന്‍
ഗായകര്‍കോറസ്‌
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:43.
സീയോന്‍ സഞ്ചാരി ഞാന്‍
യേശുവില്‍ ചാരി ഞാന്‍
പോകുന്നു കുരിശിന്റെ പാതയില്‍
സീയോന്‍ സഞ്ചാരി ഞാന്‍
യേശുവില്‍ ചാരി ഞാന്‍
പോകുന്നു കുരിശിന്റെ പാതയില്‍

മോക്ഷ യാത്രയാണിത് ഞാന്‍ നടപ്പത്
കാഴ്ചയാലെയല്ല വിശ്വാസത്താലെയാം (മോക്ഷ )
വീഴ്ചകള്‍ താഴ്ചകള്‍ വന്നിടും വേളയില്‍
രക്ഷകന്‍ കൈകളില്‍ താങ്ങിടും (വീഴ്ചകള്‍ )
(സീയോന്‍ സഞ്ചാരി )

ലോകമേതും യോഗ്യം അല്ലെനിക്കതാല്‍
ശോകമില്ല ഭാഗ്യം ഉണ്ട് ക്രിസ്തുവില്‍ (ലോകമേതും )
നാഥന് മുള്‍മുടി നല്‍കിയ ലോകമേ
നീ തരും പേരെനിക്കെന്തിനായ് (നാഥന് )
(സീയോന്‍ സഞ്ചാരി )

സാക്ഷികള്‍ സമൂഹം എന്റെ ചുറ്റിലും
നില്‍ക്കുന്നായിരങ്ങള്‍ ആകയാലെ ഞാന്‍ (സാക്ഷികള്‍ )
ഭാരവും പാപവും വിട്ടു ഞാന്‍ ഓടുമാ
നേരവും യേശുവെ നോക്കിടും (ഭാരവും )
(സീയോന്‍ സഞ്ചാരി )

എന്നെ നേടുന്ന സന്തോഷം ഓര്‍ത്തതാല്‍
നിന്ദകള്‍ സഹിച്ചു മരിച്ച നാഥനെ (എന്നെ )
ധ്യാനിച്ചും മാനിച്ചും സേവിച്ചും പോകയില്‍
ക്ഷീണമെന്തെന്നറികില്ല ഞാന്‍ (ധ്യാനിച്ചും )
(സീയോന്‍ സഞ്ചാരി )

ബാലശിക്ഷ നല്‍കുമെന്‍ അപ്പനെങ്കിലും
ചേലെഴും തന്‍ സ്നേഹം കുറഞ്ഞു പോയിടാ (ബാല )
നന്മയെ തന്‍ കരം നല്കുമെന്നീശനില്‍
എന്‍ മനം വിശ്രമം നേടിടും (നന്മയെ )
(സീയോന്‍ സഞ്ചാരി )


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts