ലോകമാം ഗംഭീരവാരിധിയിൽ
നിത്യത
Lokamaam Gambheeravaaridhiyil (Nithyatha)
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംജെറി അമല്‍ദേവ്‌
ഗാനരചനഅന്നമ്മ മാമ്മൻ
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:41.
ലോകമാം ഗംഭീര വാരിധിയില്‍
വിശ്വാസക്കപ്പലില്‍ ഓടിയിട്ട് (ലോകമാം)
നിത്യവീടൊന്നുണ്ടവിടെയെത്തി
കര്‍ത്തനോട് കൂടെ വിശ്രമിക്കും

യാത്ര ചെയ്യും ഞാന്‍ ക്രൂശെ നോക്കി
യുദ്ധം ചെയ്യും ഞാന്‍ യേശുവിനായ്
ജീവന്‍ വെച്ചീടും രക്ഷകനായ്
അന്ത്യശ്വാസം വരെയും


കാലം കഴിയുന്നു നാള്‍കള്‍ പോയി
കര്‍ത്താവിന്‍ വരവ് സമീപമായ്
മഹത്വ നാമത്തെ കീര്‍ത്തിപ്പാനായ്
ശക്തീകരിക്ക നിന്‍ ആത്മാവിനാല്‍

പൂര്‍വ്വ പിതാക്കളാം അപ്പോസ്തോലര്‍
ദൂരവേ ദര്‍ശിച്ചീ ഭാഗ്യദേശം
ആകയാല്‍ ചേതമെന്നെണ്ണി ലാഭം
അന്യരെന്നെണ്ണിയീ ലോകമതില്‍
(യാത്ര )

ഞെരുക്കത്തിന്‍ അപ്പം ഞാന്‍ തിന്നെന്നാലും
കഷ്ടത്തിന്‍ കണ്ണുനീര്‍ കുടിച്ചെന്നാലും
ദേഹി ദുഃഖത്താല്‍ ക്ഷയിച്ചെന്നാലും
എല്ലാം പ്രതികൂലമായെന്നാലും

ജീവനെന്നേശുവില്‍ അര്‍പ്പിച്ചിട്ട്
അക്കരെ നാട്ടില്‍ ഞാനെത്തിടുമ്പോള്‍
ശുദ്ധ പളുങ്കിന്‍ കടല്‍ത്തീരത്തില്‍
യേശുവിന്‍ പൊന്‍ മുഖം മുത്തിടും ഞാന്‍
(യാത്ര )

ലോകത്തിന്‍ ബാലക കോമളത്വം
വസ്തുവകകള്‍ പൊന്‍ നാണയങ്ങള്‍
സ്ഥാനങ്ങള്‍ മാനങ്ങള്‍ നശ്വരമാം
മേലുള്ളെറുശലേം നിത്യഗൃഹം

ലാഭമായ് തീരും സമസ്തവും ഞാന്‍
കാഴ്ചയായ് വയ്ക്കുന്നു തൃപ്പാദത്തില്‍
അംഗപ്രത്യംഗമെന്‍ ഇന്ദ്രിയങ്ങള്‍
ദൈവനാമാത്തിന്‍ പുകഴ്ചയ്ക്കായി
(യാത്ര )

ലോകം ത്യജിച്ചതാം സിദ്ധന്മാരും
നിര്‍മ്മല ജ്യോതിസ്സാം ദൂതന്മാരും
രക്തസാക്ഷികളാം സ്നേഹിതരും
സ്വാഗതം ചെയ്യും മഹല്‍ സദസ്സില്‍

വീണ്ടെടുപ്പിന്‍ ഗാനം പാടി വാഴ്ത്തി
രക്ഷകനേശുവെ കുമ്പിടും ഞാന്‍
കഷ്ടത തുഷ്ടിയായ് ആസ്വദിക്കും
സാധുക്കള്‍ മക്കള്‍ക്കീ ഭാഗ്യം ലഭ്യം
(യാത്ര )



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts