അദ്ധ്വാനിക്കുന്നവരേ
ഗുഡ് ഷെപ്പേഡ്
Adwaanikkunnavare (Good Shepherd)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംപീറ്റർ ചേരാനല്ലൂര്‍
ഗാനരചനഫദർ ചെറിയാൻ കുനിയന്തോടത്ത് ,ഫാദർ സാജൻ പാറക്കൽ ,ബേബി ജോണ്‍ കലയന്താണി ,പീറ്റർ കെ ജോസഫ് ,സാബു ആരക്കുഴ ,ബെന്നി തോമസ്‌ ,രാജേഷ് അത്തിക്കയം ,ജോസഫ് പൂങ്കാവ്
ഗായകര്‍ബിജു നാരായണൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 15 2012 11:48:45.

അദ്ധ്വാനിക്കുന്നവരേ ഭാരം വഹിപ്പവരേ
വരുവിൻ എന്റെയരികേ
ഞാനാണു സ്വർഗ്ഗീയനാഥൻ
ആശ്വാസമേകുന്ന നാഥൻ
സത്യവചനം നിത്യവചനം
രക്ഷാവചനം ജീവവചനം (2)
മുകരാം സ്വന്തമാക്കാം
പോകാം നാഥനരികേ
ഓ..ഓ..ഓ..ഓ..ഓ..

മകനേ ഞാൻ നിനക്കായ്
ബലിയായ് ക്രൂശിലേറി (2)
നിന്റെയുള്ളിൽ നീറും നൊമ്പരങ്ങൾ
എന്റെ കുരിശോടു ചേർത്തു വെയ്ക്കാം
വരുവിൻ വേഗം അരികിൽ
ഞാനാണു ജീവന്റെ ഭോജ്യം
ആശ്വാസദായകൻ ഈശോ
സത്യവചനം നിത്യവചനം
രക്ഷാവചനം ജീവവചനം (2)
മുകരാം സ്വന്തമാക്കാം
പോകാം നാഥനരികേ

മകനേ കുരിശുമായി
വരുവിൻ എന്റെ പിറകേ (2)
നിന്റെ മിഴിനീരു ഞാൻ തുടയ്ക്കാം
നിന്റെയുള്ളിൽ വന്നു ഞാൻ വസിക്കാം
തരുവിൻ നിന്റെ ഹൃദയം
ഞാനാണു നിന്നുടെ ദൈവം
ഈ മന്നിൽ നീയെന്റെ സ്വന്തം
സത്യവചനം നിത്യവചനം
രക്ഷാവചനം ജീവവചനം (2)
മുകരാം സ്വന്തമാക്കാം
പോകാം നാഥനരികേ
(അദ്ധ്വാനിക്കുന്നവരേ….)

 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts