ഗുരുവായൂരമ്പല നട തുറന്നു
ആകാശവാണി ലളിതഗാനങ്ങള്‍
Guruvaayoorampala Nada Thurannu (AIR Lalithagaanangal )
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംലഭ്യമല്ല
ഗാനരചനലഭ്യമല്ല
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:41.

ഗുരുവായൂരമ്പല നട തുറന്നു
തിരുമുൻപിൽ അഞ്ജലി കൂപ്പി നിന്നു (2)
തിരുവാകച്ചാർത്തണിഞ്ഞമരും ദേവന്‍റെ
തിരുമുഖം കണ്ടെൻ മനം കുളിർത്തു (2)
(ഗുരുവായൂരമ്പല)

ഹരിനാമകീർത്തന സ്മൃതിമലരുകളാൽ
വനമാല കോർത്തു നിൽക്കുമ്പോൾ (2)
ഗോപവധുമണി എന്നു തോന്നി ഞാൻ
ഗോപവാടത്തിലാണെന്നു തോന്നി (2)
(ഗുരുവായൂരമ്പല)

കരിമുകിൽ വർണ്ണന്‍റെ മായാഗോകുല
ലീലകളോർത്തു നിൽക്കുമ്പോൾ (2)
കണ്ണന്‍റെ രാധിക എന്നു തോന്നി ഞാൻ
വൃന്ദാവനത്തിലാണെന്നു തോന്നി (2)
(ഗുരുവായൂരമ്പല)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts