വിശദവിവരങ്ങള്‍ | |
വര്‍ഷം | NA |
സംഗീതം | കെ പി ഉദയഭാനു |
ഗാനരചന | പി ഭാസ്കരന്‍ |
ഗായകര്‍ | ഭാവന രാധാകൃഷ്ണന്‍ |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: July 31 2016 07:50:04.
മന്ദാര സുമമോ മാകന്ദ സുമമോ എന്തോ വന്നെന്‍റെ മനസ്സിൽ കൊണ്ടൂ മല്ലീശരനോ മറ്റാരാണോ വില്ലുകുലച്ചൊരു ശരമെയ്തു (മന്ദാര സുമമോ) വേദനിച്ചു മനം വേദനിച്ചു പക്ഷെ വേടനെ ഞാൻ തിരിഞ്ഞു നോക്കി (2) കൗമാരവനത്തിലെ കസ്തൂരി പിടമാൻ കാമദേവനെ തിരിഞ്ഞു നോക്കി ആ കാമദേവനെ തിരിഞ്ഞു നോക്കി (മന്ദാര സുമമോ) മയങ്ങുമ്പോൾ രാവിൽ മയങ്ങുമ്പോൾ മണിക്കിനാവു വന്നലയടിച്ചു (2) മണിക്കിനാവിന്‍റെ മധുമാസവാനിൽ മാരന്‍റെ പൂമുഖം വന്നുദിച്ചു പുതു മാരന്‍റെ പൂമുഖം വന്നുദിച്ചു (മന്ദാര സുമമോ) | |