ദൈവത്തിന്‍
കാസ
Daivathin (Kaasa)
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംപ്രിയ വടക്കേലൻ
ഗാനരചനപ്രിയ വടക്കേലൻ
ഗായകര്‍കെ ജി മാര്‍ക്കോസ്‌
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 16 2012 07:24:30.
 
ദൈവത്തിൻ ദിവ്യബലിയ്ക്കായ്
അണഞ്ഞിടാം മാനവരേ മോദമോടെ
ഈശോ തൻ രക്ഷാകരമാം
പാവനമീ ബലിയിൽ ചേരൂ സ്നേഹമോടെ (2)
വരുവിൻ വരുവിൻ ജനമേ അനുതാപത്തോടെ
പാടാം പാടാം സ്തുതികൾ സന്തോഷത്തോടേ (2)

കാൽ‌വരി മലയിൽ നാഥൻ സഹിച്ച
പീഢകളോർത്തീടാം ബലിയിൽ
തിരുനിണമേകി രക്ഷയൊരുക്കിയ
നാഥനെ വാഴ്ത്താം ഈ ബലിയിൽ
വരുവിൻ വരുവിൻ ജനമേ അനുതാപത്തോടെ
പാടാം പാടാം സ്തുതികൾ സന്തോഷത്തോടേ (2)

അനുരഞ്ജിതരായ് ബലിയർപ്പിക്കാൻ
അണയൂ വേഗം സോദരരേ
ദ്വേഷം നീക്കി രമ്യതയോടെ
ബലിയിൽ ചേർന്നീടാം (2)
വരുവിൻ വരുവിൻ ജനമേ അനുതാപത്തോടെ
പാടാം പാടാം സ്തുതികൾ സന്തോഷത്തോടേ (2)
(ദൈവത്തിൻ...)

പാവനമാകും ബലിപീഠത്തിൽ കാസയിലും പീലാസയിലും
വിശ്വാസത്തോടർപ്പിച്ചീടാം നമ്മുടെ ജീവിതവും (2)
(ദൈവത്തിൻ...)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts