ഉത്രം പിറന്നവൻ
പൂങ്കെട്ട്
Uthram Pirannavan (Poonkettu)
വിശദവിവരങ്ങള്‍
വര്‍ഷം 2006
സംഗീതംഎം ജി ശ്രീകുമാർ
ഗാനരചനകൈതപ്രം
ഗായകര്‍എം ജി ശ്രീകുമാർ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:41.
 ഉത്രം പിറന്നവൻ ഉല്ലാസ പൂങ്കൊടി
പാൽവർണ്ണ പമ്പതൻ പാലാഴി പുഞ്ചിരി
ആ നീല ബാലനാം ആനന്ദ ലോലനെ
അയ്യനെ കണ്ട നാൾ പന്തള ഭൂപന്
ഭാഗ്യതാരകം പിറന്ന രാജയോഗമായ്
ഉത്രം പിറന്നവൻ ഉല്ലാസ പൂങ്കൊടി
രാജാങ്കണത്തിലെ രാജരാജ കണ്മണി....

തങ്ക കാൽത്തളകൾ കനകാംബര മണിമാല
അങ്കത്തരിവളകൾ അഴകാർന്ന മുഖശോഭ
മിഴികൾ രണ്ടിലും സൂര്യനും ചന്ദ്രനും
തിരുവായ് മൊഴികളിൽ വേദോച്ചാരണം
പന്തളത്ത് മാന്നനല്ലിതെന്റെ തേൻകുടം
ഉത്രം പിറന്നവൻ ഉല്ലാസ പൂങ്കൊടി
ശംഖും കഴുത്തിലോ ശിങ്കാര പൊന്മണി....

പടിയിൽ പതിനെട്ടാം പൊൻപ്പടിയിൽ സാന്നിദ്ധ്യം
അരികിൽ ശ്രീരത്തായ് അണയുമ്പോൾ സായൂജ്യം
കണ്ടാൽ തീരുമോ കലിയുഗ ദേവനെ
കേട്ടാൽ തീരുമോ പ്രിയ സങ്കീർത്തനം
കണ്ടു കണ്ടു മതിവരാതെ ശബരിമാമല....
ഉത്രം പിറന്നവൻ ഉല്ലാസ പൂങ്കൊടി
പാൽവർണ്ണ പമ്പതൻ പാലാഴി പുഞ്ചിരി....
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts