പൂക്കൈതയാറ്
ആകാശവാണി ലളിതഗാനങ്ങള്‍
Pookkaithayaaru (AIR Lalithagaanangal )
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംഎം ജി രാധാകൃഷ്ണന്‍
ഗാനരചനകാവാലം നാരായണപ്പണിക്കര്‍
ഗായകര്‍കെ എസ് സേതു പാർവ്വതി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:40.

പൂക്കൈതയാറ് അവൾ പൂക്കൈതയാറ്
അവളൊരായിരം കഥ പറഞ്ഞു
പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്ത കഥകളെ
ഗ്രാമത്തിൻ ചെവിയിൽ പകർന്നൊഴുകി

പൂക്കൈതയാറ് അവൾ പൂക്കൈതയാറ്
അവളൊരായിരം കഥ പറഞ്ഞു
പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്ത കഥകളെ
ഗ്രാമത്തിൻ ചെവിയിൽ പകർന്നൊഴുകി
അവൾ പൂക്കൈതയാറ്.......

നാട്ടുവഞ്ചിത്തുഴ വീശാൻ എയ്യം താരോ
നാലുവള്ളപ്പാടു നീങ്ങാൻ തെയ്യംതാരോ(നാട്ടുവഞ്ചി)
ആർപ്പുണ്ടേ വിളിയുണ്ടേ കളി കണ്ടേ നാട്ടാരേ(ആർപ്പുണ്ടേ)
ഇളകും തുഴ ചിതറും പത നുരയും കളമെഴുതും അവൾ

പൂക്കൈതയാറ് അവൾ പൂക്കൈതയാറ്
അവളൊരായിരം കഥ പറഞ്ഞു
പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്ത കഥകളെ
ഗ്രാമത്തിൻ ചെവിയിൽ പകർന്നൊഴുകി
അവൾ പൂക്കൈതയാറ്....

എത്ര കറ്റ കതിരുണ്ടോ എയ്യം താരോ
എന്തു മുട്ടൻ കൂട ഉണ്ടേ തെയ്യം താരോ (എത്ര കറ്റ)
കൊയ്ത്തുണ്ടേ മെതിയുണ്ടേ പൊലിയുണ്ടേ പാടത്ത്
വരവായ് വഴിപിരിയാതിതുവഴിയേ കളകളമായവൾ

പൂക്കൈതയാറ് അവൾ പൂക്കൈതയാറ്
അവളൊരായിരം കഥ പറഞ്ഞു
പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്ത കഥകളെ
ഗ്രാമത്തിൻ ചെവിയിൽ പകർന്നൊഴുകി
അവൾ പൂക്കൈതയാറ്....




 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts