മാലിനീ തീരമേ
ആകാശവാണി ലളിതഗാനങ്ങള്‍
Maalinee Theerame (AIR Lalithagaanangal )
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംഎം ജി രാധാകൃഷ്ണന്‍
ഗാനരചനവെള്ളനാട് കൃഷ്ണൻ‌കുട്ടി
ഗായകര്‍ദീപ്‌തി ഓംചേരി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:38.

മാലിനീ തീരമേ മാലിനീ തീരമേ
മന്ദാരസ്വപ്നങ്ങൾ മാല കോർത്തൊരുക്കുന്ന
മന്മഥഗൃഹമാണു നീ..ഒരു
മന്മഥഗൃഹമാണു നീ
മാലിനീ തീരമേ മാലിനീ തീരമേ

നിന്നുടെ മാറിൽ വിടരും മലരിൻ
നിതാന്ത സൌന്ദര്യം(നിന്നുടെ)
നിന്നിലലിഞ്ഞണയുന്നൊരു കാറ്റിൻ
നിതാന്ത സൌരഭ്യം(നിന്നിലലിഞ്ഞ)
മാലിനീ തീരമേ മാലിനീ തീരമേ

നിൻ വിരിമാറിൽ വനജ്യോത്സ്നകളിൽ
നിർവൃതി പൂക്കുന്നു (നിൻ)
നിന്നെയുരുമ്മി ഒഴുകും മാലിനി
പ്രണവം ചൊല്ലുന്നു(നിന്നെയുരുമ്മി)

മാലിനീ തീരമേ മാലിനീ തീരമേ
മന്ദാരസ്വപ്നങ്ങൾ മാല കോർത്തൊരുക്കുന്ന
മന്മഥഗൃഹമാണു നീ..ഒരു
മന്മഥഗൃഹമാണു നീ
മാലിനീ തീരമേ മാലിനീ തീരമേ





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts