വിശദവിവരങ്ങള്‍ | |
വര്‍ഷം | 1973 |
സംഗീതം | അസീസ് പുഴവത്ത് |
ഗാനരചന | പൂച്ചാക്കല്‍ ഷാഹുല്‍ ഹമീദ് |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: October 24 2014 12:06:07.
വെള്ളിമുകിലുകൾ വിണ്ണിലൊരുക്കിയ വെള്ളിവിതാനങ്ങളേ വെള്ളിമുകിലുകൾ വിണ്ണിലൊരുക്കിയ വെള്ളിവിതാനങ്ങളേ...(2) തളർന്നു ഞാനീ മണ്ണിൽ മയങ്ങുകിൽ തപ്തബാഷ്പം തൂകുമോ തപ്തബാഷ്പം തൂകുമോ.... വെള്ളിമുകിലുകൾ വിണ്ണിലൊരുക്കിയ വെള്ളിവിതാനങ്ങളേ... ചിത്രങ്ങൾ വരയ്ക്കുന്നു മായ്ക്കുന്നു കാലം ജൈത്രയാത്ര തുടരുന്നു ലോകം...(2) ഇന്നീ രാവിൻ ചന്ദനമുകിലുകൾ ഇന്നീ രാവിൻ ചന്ദനമുകിലുകൾ... ചന്ദനതൈലം പൂശിടുമോ... ചന്ദനതൈലം പൂശിടുമോ..... വെള്ളിമുകിലുകൾ വിണ്ണിലൊരുക്കിയ വെള്ളിവിതാനങ്ങളേ... തളർന്നു ഞാനീ മണ്ണിൽ മയങ്ങുകിൽ തപ്തബാഷ്പം തൂകുമോ തപ്തബാഷ്പം തൂകുമോ.... എന്നന്തരംഗം പോലുമറിയാതെ എന്നന്ത്യസാക്ഷ്യം വഹിക്കും താരമേ...(2) നാളെ ഈ പ്രേതഭൂമിയിൽ ഉയരുമെൻ നാളെ ഈ പ്രേതഭൂമിയിൽ ഉയരുമെൻ... നെടുവീർപ്പലകൾ കാണുമോ... നെടുവീർപ്പലകൾ കാണുമോ..... വെള്ളിമുകിലുകൾ വിണ്ണിലൊരുക്കിയ വെള്ളിവിതാനങ്ങളേ... തളർന്നു ഞാനീ മണ്ണിൽ മയങ്ങുകിൽ തപ്തബാഷ്പം തൂകുമോ തപ്തബാഷ്പം തൂകുമോ.... | |