മഹൽ സ്നേഹം
ക്രൂശിന്‍ സ്നേഹം
Mahal Sneham (Krooshin Sneham)
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംസുനിൽ സോളമൻ
ഗാനരചനടികെ സാമുവൽ
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:37.

മഹല്‍സ്നേഹം മഹല്‍സ്നേഹം പരലോക പിതാവ് തന്‍
മകനെ മരിപ്പതിന്നായ് കുരിശില്‍ കൈവേടിഞ്ഞോ
മകനെ മരിപ്പതിന്നായ് (X3) കുരിശില്‍ കൈവേടിഞ്ഞോ
(മഹല്‍ )

സ്വര്‍ഗ്ഗസ്ഥലങ്ങളിലുള്ള അനുഗ്രഹം നമുക്കായ്
സകലവും നല്കീടുവാന്‍ പിതാവിന്നു ഹിതമായ്
സകലവും നല്കീടുവാന്‍ (X3) പിതാവിന്നു ഹിതമായ്
(മഹല്‍ )

ഉലകസ്ഥാപനത്തിന്‍ മുമ്പുളവായൊരന്‍പാല്‍
തിരഞ്ഞെടുത്തവന്‍ നമ്മെ തിരുമുമ്പില്‍ വസിപ്പാന്‍
തിരഞ്ഞെടുത്തവന്‍ നമ്മെ (X3) തിരുമുമ്പില്‍ വസിപ്പാന്‍
(മഹല്‍ )

മലിനതമാറി നമ്മള്‍ മഹിമയില്‍ വിളങ്ങാന്‍
മനുവേലിന്‍ നിണം ചിന്തി നരരെ വീണ്ടെടുപ്പാന്‍
മനുവേലിന്‍ നിണം ചിന്തി (X3) നരരെ വീണ്ടെടുപ്പാന്‍
(മഹല്‍ )

മരണത്താല്‍ മറയാത്ത മഹല്‍സ്നേഹ പ്രഭയാല്‍
പിരിയാ ബന്ധമാണിത് യുഗകാലം വരെയും
പിരിയാ ബന്ധമാണിത് (X3) യുഗകാലം വരെയും
(മഹല്‍ )


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts