മാമരക്കുരിശിൽ
താങ്ക് യൂ ജീസസ്
Maamarakurishil (Thank You Jesus)
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംപീറ്റർ ചേരാനല്ലൂര്‍
ഗാനരചനബേബി ജോണ്‍ കലയന്താണി
ഗായകര്‍കെസ്റ്റര്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 15 2012 11:47:47.

മാമരക്കുരിശിൻ പിന്നാമ്പുറം
മകനേ നിനക്കായ് ഒരുക്കി
വിളിക്കുന്നു വിളിക്കുന്നു
സഹനദാസനാം ഈശോ
(മാമരക്കുരിശിൻ..)

സ്വന്തം കുരിശു വഹിക്കാതെ
ശിഷ്യനായിടാൻ കഴിയില്ല
സ്വയമേവ ശൂന്യനാകാതെ
ധന്യത പുൽകാൻ കഴിയില്ല
നിന്റെ സഹനങ്ങൾ കൃപയായ് മാറ്റാൻ
നാഥൻ നിന്നെ വിളിക്കുന്നു
വിളിക്കുന്നു വിളിക്കുന്നു
സഹനദാസനാം ഈശോ

ത്യാഗത്തിൻ മറുവഴി നീങ്ങാതെ
സ്വർഗ്ഗീയ സീയോൻ ചേരില്ല
ദുഃഖവെള്ളിയാഴ്ചകളില്ലാതെ
ഉത്ഥാന ദിനമതു പുൽകില്ല
നിന്നിൽ പരിശുദ്ധി പകരാൻ
നാഥൻ നിന്നെ വിളിക്കുന്നു
വിളിക്കുന്നു വിളിക്കുന്നു
സഹനദാസനാം ഈശോ
(മാമരക്കുരിശിൻ..)

 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts