താരിളം മെയ്യിൽ
സ്വർഗ്ഗീയ രാഗം
Thaarilam Meyyil (Swargeeya ragam)
വിശദവിവരങ്ങള്‍
വര്‍ഷം 1994
സംഗീതംസണ്ണി സ്റ്റീഫന്‍
ഗാനരചനഫാദർ മൈക്കിൾ പനച്ചിക്കൽ
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:19.


താരിളം മെയ്യില്‍ മിശിഹാ രുധിരം ചൊരിഞ്ഞു നിന്നു
ദൂരെയായ് തീയും കാഞ്ഞു നിര്‍ദ്ദയം ശിമെയോന്‍ നിന്നു
കോഴി കൂവുവോളവും കര്‍ത്താവിനെ മറന്നു
(താരിളം )

ആ നോക്കിലെ ശോക സൌമ്യതയാല്‍
ആഴങ്ങളെ യേശു പുല്‍കി നിന്നു
ആ നോക്കിലെ ശോക സൌമ്യതയാല്‍
ആഴങ്ങളെ യേശു പുല്‍കി നിന്നു
ആത്മ താപമേറ്റു ശിമെയോന്‍
കണ്ണുനീര്‍ വാര്‍ത്തു
(താരിളം )

സ്നേഹാര്‍ദ്രതേ എത്ര നാളുകളായ്
നീ നോക്കിയെന്‍ പാപവീഴ്ചകളില്‍
സ്നേഹാര്‍ദ്രതേ എത്ര നാളുകളായ്
നീ നോക്കിയെന്‍ പാപവീഴ്ചകളില്‍
പാറ പോലെ നിന്ന ഹൃദയം
ഇന്നിതാ തേങ്ങി
(താരിളം )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts