ഉയിർത്തെഴുന്നേറ്റു
സ്വർഗ്ഗീയ രാഗം
Uyirthezhunnettu (Swargeeya ragam)
വിശദവിവരങ്ങള്‍
വര്‍ഷം 1994
സംഗീതംഗോഡ്വിൻ ഫിഗറിഡോ
ഗാനരചനറെവ് ഡോ ജോസഫ് കുരീത്തറ
ഗായകര്‍കെ ജെ യേശുദാസ് ,സുജാത മോഹൻ ,കോറസ്‌
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:19.


ഉയിര്‍ത്തെഴുന്നേറ്റു നാഥന്‍ ഉയിര്‍ത്തെഴുന്നേറ്റു
പാപത്തിന്റെ വിലങ്ങുകളെല്ലാം തകര്‍ത്തെഴുന്നേറ്റു
ഉയിര്‍ത്തെഴുന്നേറ്റു
ഉയിര്‍ത്തെഴുന്നേറ്റു നാഥന്‍ ഉയിര്‍ത്തെഴുന്നേറ്റു
പാപത്തിന്റെ വിലങ്ങുകളെല്ലാം തകര്‍ത്തെഴുന്നേറ്റു
ഉയിര്‍ത്തെഴുന്നേറ്റു

ഹല്ലേലുയ്യാ ... (X9)

ഇനിമേല്‍ എനിക്ക് ജീവിതമെന്നാല്‍ ഉദ്ധിതനായ ഈശോ
കുരിശില്‍ മരിച്ചു മരണത്തിന്മേല്‍ വിജയം വരിച്ച ഈശോ (ഇനിമേല്‍ )
ഞാനല്ല ഇനി യേശു എന്നില്‍ ജീവിക്കും ദൃഡനിശ്ചയം
രാത്രി കഴിഞ്ഞു ശോകമകന്നു പുതിയ പ്രഭാതമുദിച്ചു
ഉയിര്‍ത്തെഴുന്നേറ്റു നാഥന്‍ ഉയിര്‍ത്തെഴുന്നേറ്റു
പാപത്തിന്റെ വിലങ്ങുകളെല്ലാം തകര്‍ത്തെഴുന്നേറ്റു
ഉയിര്‍ത്തെഴുന്നേറ്റു

ഹല്ലേലുയ്യാ ...(X9)

ഗാഗുല്‍ത്തായുടെ ബലിപീഠത്തിൽ നിത്യപുരോഹിതന്‍ ഈശോ
എനിക്ക് നിത്യം ജീവന്‍ നല്‍കാന്‍ തന്‍ ജീവന്‍ ബലിയേകി (ഗാഗുല്‍ത്താ )
പറുദീസയിലെ പാപം നീങ്ങി ജീവന്‍ തിരിച്ചു നല്‍കി
മരണം കഴിഞ്ഞു ഉയിര്‍ത്തെണീറ്റു ഹല്ലേലുയ്യാ പാടാം
ഉയിര്‍ത്തെഴുന്നേറ്റു നാഥന്‍ ഉയിര്‍ത്തെഴുന്നേറ്റു
പാപത്തിന്റെ വിലങ്ങുകളെല്ലാം തകര്‍ത്തെഴുന്നേറ്റു
ഉയിര്‍ത്തെഴുന്നേറ്റു
ഉയിര്‍ത്തെഴുന്നേറ്റു നാഥന്‍ ഉയിര്‍ത്തെഴുന്നേറ്റു
പാപത്തിന്റെ വിലങ്ങുകളെല്ലാം തകര്‍ത്തെഴുന്നേറ്റു
ഉയിര്‍ത്തെഴുന്നേറ്റു
ഹല്ലേലുയ്യാ ...(X11)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts