രാജാധിരാജൻ യേശു
യേശുവേ എൻ നാഥനേ
Rajadhirajan Yesu (Yesuve En Nathane)
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംപരമ്പരാഗതം
ഗാനരചനപരമ്പരാഗതം
ഗായകര്‍കെസ്റ്റര്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:12.
രാജാധിരാജനേശു വാനമേഘെ വരുമേ
രാജാധിരാജനേശു വാനമേഘെ വരുമേ
ചേര്‍ത്തിടും തന്‍ ശുദ്ധരെ
തന്റെ കൂടെ വാഴുവാന്‍
ചേര്‍ത്തിടും തന്‍ ശുദ്ധരെ
തന്റെ കൂടെ വാഴുവാന്‍
ഉണര്‍ന്നിടാം ഒരുങ്ങീടാം
കര്‍ത്തന്‍ വരവിന്നായ് ഒരുങ്ങീടാം
ഉണര്‍ന്നിടാം ഒരുങ്ങീടാം
കര്‍ത്തന്‍ വരവിന്നായ് ഒരുങ്ങീടാം
(രാജാ............ )

കാലങ്ങള്‍ സംഭവങ്ങളെല്ലാം
കര്‍ത്തന്‍ വരവിനെ വിളിച്ചോതിടുന്നു
കാലങ്ങള്‍ സംഭവങ്ങളെല്ലാം
കര്‍ത്തന്‍ വരവിനെ വിളിച്ചോതിടുന്നു
കാത്തിരുന്നിടുക കാന്തന്‍ വേഗം വരുമേ
കാത്തിരുന്നിടുക കാന്തന്‍ വേഗം വരുമേ
ഉണര്‍ന്നിടാം ഒരുങ്ങീടാം
കര്‍ത്തന്‍ വരവിന്നായ് ഒരുങ്ങീടാം
ഉണര്‍ന്നിടാം ഒരുങ്ങീടാം
കര്‍ത്തന്‍ വരവിന്നായ് ഒരുങ്ങീടാം
(രാജാ............ )

വാഗ്ദത്തങ്ങള്‍ തന്ന വിശ്വസ്തന്‍
വാക്ക് മാറാത്തവനാം പരന്‍
വാഗ്ദത്തങ്ങള്‍ തന്ന വിശ്വസ്തന്‍
വാക്ക് മാറാത്തവനാം പരന്‍
വാസസ്ഥലങ്ങള്‍ ഒരുക്കി
വാനമേഘെ വരുമേ
വാസസ്ഥലങ്ങള്‍ ഒരുക്കി
വാനമേഘെ വരുമേ
ഉണര്‍ന്നിടാം ഒരുങ്ങീടാം
കര്‍ത്തന്‍ വരവിന്നായ് ഒരുങ്ങീടാം
ഉണര്‍ന്നിടാം ഒരുങ്ങീടാം
കര്‍ത്തന്‍ വരവിന്നായ് ഒരുങ്ങീടാം
(രാജാ............. )

കുഞ്ഞാട്ടിന്‍ കല്യാണ മഹല്‍ ദിനത്തിന്‍
കാലമേറ്റമടുത്തു
കുഞ്ഞാട്ടിന്‍ കല്യാണ മഹല്‍ ദിനത്തിന്‍
കാല മേട്ട മടുത്തു
കളങ്കമറ്റവരെ ചേര്‍പ്പാന്‍
കാന്തനേശു വരുമേ
കളങ്കമറ്റവരെ ചേര്‍പ്പാന്‍
കാന്തനേശു വരുമേ
ഉണര്‍ന്നിടാം ഒരുങ്ങീടാം
കര്‍ത്തന്‍ വരവിന്നായ് ഒരുങ്ങീടാം
ഉണര്‍ന്നിടാം ഒരുങ്ങീടാം
കര്‍ത്താന്‍ വരവിന്നായ് ഒരുങ്ങീടാം
(രാജാ.............)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts