എന്നു നീ വന്നീടും
യേശുവേ എന്‍ നാഥനേ
Ennu Nee Vanneedum (Yesuve En Naadhane)
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംമൂത്താംപാക്കല്‍ കൊച്ചൂഞ്ഞ്
ഗാനരചനമൂത്താംപാക്കല്‍ കൊച്ചൂഞ്ഞ്
ഗായകര്‍വിത്സൺ പിറവം
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:14.


എന്നു നീ വന്നീടും എന്റെ പ്രിയാ - തവ
പൊന്‍ മുഖം ഞാനൊന്നു കണ്ടീടുവാന്‍
എത്ര കാലം ഞങ്ങള്‍ കാത്തിരുന്നീടണം
യാത്രയും പാര്‍ത്തുകൊണ്ടീ മരുവിന്‍ മദ്ധ്യേ
(എന്നു നീ )

ഈശാനമൂലനെന്നൂറ്റമടിക്കുന്ന
ക്ലേശ സമുദ്രമാണീ ഉലകം
ആശയോടെ ഞങ്ങള്‍ നിന്‍ മുഖത്തെ നോക്കി
ക്ലേശമെല്ലാം മറന്നോടിടുന്നേ പ്രിയാ
(എന്നു നീ )

ഈലോക സൂര്യന്റെ ഘോര കിരണങ്ങള്‍
മാലേകിടുന്നത് കാണുന്നില്ലേ
പാലകന്‍ നീയല്ലാതുണ്ടോ ഇഹേ ഞങ്ങള്‍ക്ക് -
ഏലോഹിന്‍ നീയെന്തേ താമസിച്ചീടുന്നു
(എന്നു നീ )

മേഘാരൂഢനായി നാകലോകെ നിന്നും
ആദിത്യ കാന്തിയതും കൂടവേ
കാഹള നാദവും മിന്നലും ആര്‍പ്പുമായ്
ശീഘ്രം വന്നീടുമെന്നന്നുര ചെയ്തോനേ
(എന്നു നീ )

എണ്ണമില്ലാതുള്ള വൈഷമ്യ മേടുകള്‍
കണ്ണീരൊലിപ്പിച്ചു നിന്റെ വ്രതര്‍
ചാടിക്കടക്കുന്ന കാഴ്ച നീ കണ്ടിട്ട്
ആടലേതുമില്ലേ ദേവകുമാരകാ
(എന്നു നീ )

മാര്‍വിലേറ്റിയെന്നെ ആശ്വസിപ്പിക്കുവാന്‍
കാല്‍വരിക്കുന്നില്‍ അങ്ങേറിയോനേ
പൊന്‍ മുടിയെന്നെ ധരിപ്പിക്കുവാനൊരു
മുള്‍മുടിയേറ്റയ്യോ കഷ്ടം സഹിച്ചോനേ
(എന്നു നീ )

മൃത്യുവില്‍ നിന്നെന്നെ വീണ്ടെടുത്തീടുവാന്‍
ദൈവ ക്രോധാഗ്നിയില്‍ വെന്തെരിഞ്ഞ
സ്നേഹസ്വരൂപനാം പ്രാണനാഥാ നിന്റെ
മണിയറ തന്നിലങ്ങെന്നെയും ചേര്‍ത്തിടാന്‍
(എന്നു നീ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts