അരമന യവനിക
ലവ്സ് ഇമാൻസിപേഷൻ
Aramana Yavanika (Love's Emancipation)
വിശദവിവരങ്ങള്‍
വര്‍ഷം 1973
സംഗീതംസൈമൺ മാത്യു
ഗാനരചനസൈമൺ മാത്യു
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:10.
 അരമന യവനിക ഉയരുമ്പോള്‍
അരുമ നിന്‍മിഴികള്‍ തേടുവതാരെ
രാജസദസ്സിലീ ഗായകനെന്നും
പാടും നിനക്കുവേണ്ടീ
രാജസദസ്സിലീ ഗായകനെന്നും
പാടും നിനക്കുവേണ്ടീ

നൂപുരധ്വനികള്‍ മുഴങ്ങുമ്പോള്‍
പാദസരങ്ങള്‍ കിലുങ്ങുമ്പോള്‍
മൂഹുഹും മൂഹുഹും ആഹാഹാ
നൂപുരധ്വനികള്‍ മുഴങ്ങുമ്പോള്‍
പാദസരങ്ങള്‍ കിലുങ്ങുമ്പോള്‍
മൃദുല വികാരങ്ങള്‍ നിന്‍ കണ്ണുകളില്‍
പ്രതിഫലിക്കുമ്പോള്‍ ...ഓഹോ ഓഹോ ഓഹോ
നിന്‍ കുളിര്‍മാറില്‍ ഒന്ന് മയങ്ങാന്‍
എന്തൊരഭിനിവേശം
നിന്‍ കുളിര്‍മാറില്‍ ഒന്ന് മയങ്ങാന്‍
എന്തൊരഭിനിവേശം

താളാത്മകമാം ചലനങ്ങളില്‍
നിന്നെമറന്നു നീ ചുവടുവെയ്ക്കുമ്പോള്‍
മൂഹുഹും മൂഹുഹും ആഹാഹാ
താളാത്മകമാം ചലനങ്ങളില്‍
നിന്നെമറന്നു നീ ചുവടുവെയ്ക്കുമ്പോള്‍
ഹൃദയവികാരങ്ങള്‍ കരമലരുകളാല്‍
നീ പകര്‍ത്തുമ്പോള്‍... ഓഹോ ഓഹോ ഓഹോ
നിന്‍ കുളിര്‍മാറില്‍ ഒന്ന് മയങ്ങാന്‍
എന്തൊരഭിനിവേശം
നിന്‍ കുളിര്‍മാറില്‍ ഒന്ന് മയങ്ങാന്‍
എന്തൊരഭിനിവേശം

അരമന യവനിക ഉയരുമ്പോള്‍
അരുമ നിന്‍മിഴികള്‍ തേടുവതാരെ
രാജസദസ്സിലീ ഗായകനെന്നും
പാടും നിനക്കുവേണ്ടീ
പാടും നിനക്കുവേണ്ടീ


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts