അമ്മേ ചിന്മയ ഭഗവതീ
ഐരംകുളങ്ങര അമ്മ
Amme Chinmaya Bhaavathil (Irumkulangara Amma)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംഎം ജി രാധാകൃഷ്ണന്‍
ഗാനരചനലഭ്യമല്ല
ഗായകര്‍കല്ലറ ഗോപന്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:01.

അമ്മേ... ജഗദംബികേ... അമ്മേ... ദുര്‍ഗ്ഗേ... ജഗദംബികേ...

ചിന്മയഭാവത്തില്‍ ചിതഗ്നികുണ്ഡത്തിൽ
അമ്മേ നീയൊരു ജ്വാല.. (ചിന്മയഭാവത്തില്‍.. )
നൂറുരു മന്ത്രിച്ചു ഞാനുണര്‍ത്താറുള്ള
നീറുന്നൊരഗ്നി തന്‍ ജ്വാല..
നിരഘനിരാമയ ജ്വാലാ...
(ചിന്മയഭാവത്തില്‍... )

സര്‍വ്വമന്ത്രങ്ങളും സാഷ്ടാംഗഭീക്ഷയായ്
അമ്മ തന്‍ കാല്‍ക്കല്‍ അര്‍പ്പിച്ചും.. (സര്‍വ്വമന്ത്രങ്ങളും.. )
സാഗരതംബുരു സാദരം ശ്രുതിയിട്ടും
സഹസ്രനാമങ്ങള്‍ ജപിച്ചും
എന്നും ഞാനുണര്‍ത്തുന്നു അമ്മയെ
എന്നും ഞാനുണര്‍ത്തുന്നു... (എന്നും.. )
(ചിന്മയഭാവത്തില്‍... )

കാദംബരീ നിന്റെ കണ്‍പീലിത്തുമ്പില്‍
കാണ്മു ഞാന്‍ പുണ്യത്രികാലം.. (കാദംബരീ.. )
കിന്നരചാരണ ഗന്ധര്‍വ്വരെല്ലാം
കീര്‍ത്തനം പാടി സ്തുതിക്കേ
എന്നും ഞാനുണര്‍ത്തുന്നു അമ്മയെ
എന്നും ഞാനുണര്‍ത്തുന്നു... (എന്നും.. )
(ചിന്മയഭാവത്തില്‍... )




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts