മൌന വിഷാദങ്ങൾ
മഴ
Mouna vishadangal (Mazha)
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംവി കെ ശശിധരൻ
ഗാനരചനആർദ്രമാനസി
ഗായകര്‍വി കെ ശശിധരൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:53.
ജന്മാന്തരങ്ങലിലെന്നോ തളിരിട്ടൊ-
രാത്മാനുഭൂതിതന്നിഴകളോ നീ
ജീര്‍ണ്ണിച്ച മണ്ണിലലിഞ്ഞു ചേരും,ദു:ഖ-
പര്‍വത്തിന്‍ മോഹശലഭമോ നീ

എന്നോ മലരിട്ട ഹേമന്തരാവിന്റെ
താരാട്ടിന്‍ സ്വാന്ത്വന ഗീതങ്ങളോ
എന്നോ മറഞ്ഞ മധുരനിലാവിന്റെ
മധുവൂറുംമാകന്ദ സൗരഭമോ
ഏകാകിയാമൊരു വേഴാമ്പല്‍പ്പക്ഷിതന്‍
നിത്യ തപസ്സിന്റെ സായൂജ്ജ്യമോ ?

കാര്‍മുകിലിന്‍ തീരാഗദ്ഗദമോ,സൂര്യ
താപത്തിന്‍ കണ്ണുനീര്‍ പൂക്കളോ നീ
ചാഞ്ഞു പെയ്യുന്നേരം,നീയറിയുന്നുവോ
നിന്റെയും എന്റെയും മൗനവിഷാദങ്ങള്‍?


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts