ആയിരം നാവുകൊണ്ട്
ഓം നമോ നാരായണായ
Aayiram Naavu Kondu (Om Namo Narayanaya)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംജെ ആർ ബിജു
ഗാനരചനസുധാംശു
ഗായകര്‍ബി ഹരികൃഷ്ണൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 24 2024 08:28:38.
ആയിരം നാവുകൊണ്ടു വാഴ്ത്തിടാം...
ആമയങ്ങൾ നീക്കുമെന്റെ ദേവനേ...
ആരുമില്ല നീയല്ലാതൊരാശ്രയം...
ആപൽബാന്ധവാ നൃസിംഹ മൂർത്തിയേ...

താണു വീണു കേണിടുന്നു നിന്റെ-
പാദപങ്കജങ്ങള്‍ എന്നുമെന്റെയുള്ളിൽ വാഴുവാൻ
അഞ്ജനക്കല്ലിന്റെ കാന്തിയിൽ നൽകണേ
നിന്നുടെ ദർശന സൗഭാഗ്യം...
കാത്തുരക്ഷിക്കണേ വരമാരിയേകണേ
എന്നുമെന്റെ പുണ്യമാവണേ...

ഭക്തനാം പ്രഹ്ളാദനെന്ന പോലെയെന്നും-
മുന്നിലെത്തി നിന്റെ കീർത്തനങ്ങൾ പാടിടാന്‍
വൈഷ്ണവ തേജസ്വിൻ സർവ്വസ്വമായവനേ...
നീയെനിയ്ക്കാലംബമേകീടണേ...
നൊന്തു വിളിക്കുമ്പോൾ ചാരെയെത്തീടണേ...
കണ്ണുനീർ തുടച്ചു നീക്കണേ....
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts