പൊന്നഴിക്കൂട്
നന്ദിപൂര്‍‌വ്വം ജോണ്‍സണ്‍
Ponnazhikkood (Nandipoorvam Johnson)
വിശദവിവരങ്ങള്‍
വര്‍ഷം 2002
സംഗീതംജോണ്‍സണ്‍
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍ജോണ്‍സണ്‍ ,അപര്‍ണ്ണ രാജീവ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:51.

പൊന്നഴിക്കൂട് തുറന്നു തരാം
എന്റെ കണ്മണി ശാരിക പാടൂ.. (പൊന്നഴിക്കൂട്.. )
കൊഞ്ചും മൊഴി എന്തീ മൌനം..
നിന്റെ കണ്ണിലെ സ്വപ്നമേതോ..
നിന്റെ കണ്ണിലെ സ്വപ്നമേതോ...

പാല്‍ക്കതിര്‍ ചൂടിയ പാടങ്ങളോ
പൂത്തുമ്പി തുള്ളുന്ന മേടുകളോ.. (പാല്‍ക്കതിര്‍.. )
മുള്‍മുരുക്കിന്‍ മലര്‍ജ്വാലകളോ
പൂക്കാത്ത ചോളത്തിന്‍ മുത്തുകളോ..
ചൊല്ലു നിന്‍ ചെല്ലക്കിനാവേതോ..
ചൊല്ലു നിന്‍ ചെല്ലക്കിനാവേതോ...
(പൊന്നഴിക്കൂട്... )

പാതവക്കില്‍ പക്ഷിശാസ്ത്രക്കാരന്‍
കൂടപ്പിറപ്പിനെ കൊണ്ടുപോയോ.. (പാതവക്കില്‍.. )
നീയും അശോകവനികയിലെ
സീതയെ പോലെ ഇരിപ്പതെന്തേ..
ചൊല്ലു നിന്‍ ചെല്ലക്കിനാവേതോ..
ചൊല്ലു നിന്‍ ചെല്ലക്കിനാവേതോ...
(പൊന്നഴിക്കൂട്... )




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts