വിരുന്നു വന്ന
നന്ദിപൂര്‍‌വ്വം ജോണ്‍സണ്‍
Virunnu Vanna (Nandipoorvam Johnson)
വിശദവിവരങ്ങള്‍
വര്‍ഷം 2002
സംഗീതംജോണ്‍സണ്‍
ഗാനരചനപൂവച്ചല്‍ ഖാദര്‍
ഗായകര്‍പി ജയചന്ദ്രൻ ,സുജാത മോഹൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:50.

വിരുന്നു വന്ന താരുണ്യം നീ അറിയാതെ നിന്‍ മെയ്യില്‍
മേഘസിന്ദൂരം.. പ്രേമസംഗീതം...
തുളുമ്പുമേതോ മധുരിമയാലേ തുടി കൊട്ടും എന്നുള്ളില്‍
മേഘസിന്ദൂരം.. പ്രേമസംഗീതം...
മേഘസിന്ദൂരം.. പ്രേമസംഗീതം...

മയിലാടും കുന്നുകള്‍ മാനോടും മേടുകള്‍
നിറം ചാര്‍ത്തവേ.. ഏതോ സ്വരം മീട്ടവേ.. (മയിലാടും.. )
തൂവലാലുള്ളില്‍ പ്രസാദങ്ങള്‍ പകര്‍ന്നേകും
നീയെന്‍ സ്വന്തമല്ലയോ...
(വിരുന്നു വന്ന... )

മാലേയത്തെന്നലില്‍ നീരാടും തുമ്പികള്‍
താളം തുള്ളവേ.. പൂവിന്‍ ഉടല്‍ മൂടവേ.. (മാലേയത്തെന്നലില്‍.. )
കണ്‍കളാലെന്‍ മെയ്യ് തലോടി നീ വിടര്‍ത്തുന്നു
മോഹം.. നിന്റെ ജീവനില്‍...

തുളുമ്പുമേതോ മധുരിമയാലേ തുടി കൊട്ടും എന്നുള്ളില്‍
മേഘസിന്ദൂരം.. പ്രേമസംഗീതം..
വിരുന്നു വന്ന താരുണ്യം നീ അറിയാതെ നിന്‍ മെയ്യില്‍
മേഘസിന്ദൂരം.. പ്രേമസംഗീതം...
മേഘസിന്ദൂരം.. പ്രേമസംഗീതം...
ലാലലാലാലാ... ലാലലാലാലാ....
ലാലലാലാലാ... ലാലലാലാലാ....




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts