വസുന്ധരേ
നന്ദിപൂര്‍‌വ്വം ജോണ്‍സണ്‍
Vasundhare (Nandipoorvam Johnson)
വിശദവിവരങ്ങള്‍
വര്‍ഷം 2002
സംഗീതംജോണ്‍സണ്‍
ഗാനരചനആര്‍ കെ ദാമോദരന്‍
ഗായകര്‍ജോണ്‍സണ്‍ ,ഡോ: രശ്മി മധു
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:50.

വസുന്ധരേ...
വസുന്ധരേ നീയെന്‍ വസന്ത മണിവീണയല്ലേ..
വര്‍ണ്ണങ്ങളാം നിന്റെ ഭാവങ്ങളത്രയും
വര്‍ണ്ണനാതീതങ്ങളല്ലേ... അല്ലേ.. അല്ലേ...
വസുന്ധരേ നീയെന്‍ വസന്ത മണിവീണയല്ലേ...

ഒരു പൂ ചോദിച്ചു പൂമഴ നീ തന്നു
ഒരു നൂറു ചൈത്രം പകര്‍ന്നു.. (ഒരു പൂ.. )
ശ്യാമേ നിന്നിലെ നിന്നില്‍ ഞാനെന്റെ
പ്രേമലതാഗൃഹം കണ്ടു...
പ്രേമലതാഗൃഹം കണ്ടു...
കണ്ടു കണ്ടു ഞാന്‍ കണ്ടു...
(വസുന്ധരേ... )

രാഗം യാചിച്ചു രജനിയില്‍ നീ വന്നു
രതിപഞ്ചമം പാടി നിന്നു.. (രാഗം.. )
സൌമേ നിന്നിലെ നിന്നില്‍ ഞാനെന്റെ
സരസ്വതീമണ്ഡപം കണ്ടു..
സരസ്വതീമണ്ഡപം കണ്ടു...
കണ്ടു കണ്ടു ഞാന്‍ കണ്ടു...
(വസുന്ധരേ... )




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts