പനിനീരു പെയ്യും
നന്ദിപൂര്‍‌വ്വം ജോണ്‍സണ്‍
Panineeru Peyyum (Nandipoorvam Johnson)
വിശദവിവരങ്ങള്‍
വര്‍ഷം 2002
സംഗീതംജോണ്‍സണ്‍
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍പി ജയചന്ദ്രൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:50.

പനിനീരു പെയ്യും രാവില്‍
പതയുന്ന പൂനിലാവില്‍.. (പനിനീരു.. )
തെളിയുന്നു ദൂരെയായ് മുഴുതിങ്കളോ.. മുഖചന്ദ്രനോ..
പനിനീരു പെയ്യും രാവില്‍... ആ...

മേഘജാലകം വെറുതെ തുറന്നൂ
മോഹദീപമാം മിഴിയില്‍ വിടര്‍ന്നു.. (മേഘജാലകം.. )
പാവമെന്റെ മാറില്‍ നീ ചായുറങ്ങും വീണയായ്
ഏതോ ദേവഗാനം പെയ്തുവോ...

പനിനീരു പെയ്യും രാവില്‍
പതയുന്ന പൂനിലാവില്‍...

പൂനിലാവില്‍ ഞാന്‍ മിഴിനീര്‍ തുടച്ചു
താരകങ്ങളില്‍ ഹൃദയം തുടിച്ചു.. (പൂനിലാവില്‍.. )
നോവുറങ്ങും ജീവനില്‍ ദൂതുമായി വന്നുവോ
ദേവീ നിന്റെ കണ്ണീര്‍ത്തുമ്പികള്‍...
(പനിനീരു പെയ്യും... )




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts