ചന്ദനക്കാവിലിന്നു
നന്ദിപൂര്‍‌വ്വം ജോണ്‍സണ്‍
Chandanakaavilinnu (Nandipoorvam Johnson)
വിശദവിവരങ്ങള്‍
വര്‍ഷം 2002
സംഗീതംജോണ്‍സണ്‍
ഗാനരചനകൈതപ്രം
ഗായകര്‍എം ജി ശ്രീകുമാർ ,കെ എസ് ചിത്ര
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:50.

തംതനന തംതാന തംതനന തംതാന തംതാനതാനാ...
തംതനന തംതാന തംതനന തംതാന തംതാനതാനാ...
തംതാനതാനാ തംതാനതാനാ തംതാനതാനാനാ....
ഹോ.. ഓഹോഹോ..

ചന്ദനക്കാവിലിന്നാറാട്ട് ചെമ്പകപ്പൂവിന് തേനൂട്ട്..
രാക്കടവിലമ്പിളിപ്പെണ്ണിന്‍ നീരാട്ട്..
തുമ്പിക്കും തുമ്പച്ചെറുക്കനും നല്ലില നാക്കിലയില്‍
രാപ്പവന്‍ തട്ടി ഉരുക്കിയ ചെമ്പഴുക്ക...
ഓഹോഹോ..
(ചന്ദനക്കാവിലിന്നാറാട്ട്... )

പള്ളിത്തേരിറങ്ങി വന്നു പൂത്തിടമ്പ് പൂത്തുലഞ്ഞു
വെള്ളിമല വേളിമലയിലൊരുത്സവാരവം.. (പള്ളിത്തേരിറങ്ങി.. )
ആറ്റുവക്കത്തൊരു താളവട്ടം
ആറ്റക്കിളിയുടെ പത്തുമൊഴി.. (ആറ്റുവക്കത്തൊരു.. )
ചെക്കനും പെണ്ണിനും ചക്കരക്കൂടാരം...
ഓഹോഹോഹോഹോ...
(ചന്ദനക്കാവിലിന്നാറാട്ട്.. )

കാത്തു നിന്ന കാറ്റു വന്നു പാട്ട് കേട്ടു തൊട്ടുരുമ്മി
കണ്‍കളിലായിരം മലര്‍വാക പൂത്തുപോയ്‌.. (കാത്തു നിന്ന.. )
അക്കരെ ഇക്കരെ കൂട്ടൊരുങ്ങി
പത്തര മാറ്റുള്ള പൊന്നൊരുങ്ങി.. (അക്കരെ.. )
പെണ്ണിനും ചെക്കനും പോകാന്‍ രാത്തോണി...
ഓഹോഹോഹോഹോ...
(ചന്ദനക്കാവിലിന്നാറാട്ട്.. )





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts