ആറ്റിലേക്കച്യൂതാ
വള്ളത്തോൾ കവിതകൾ
Aattilekkachutha (Vallathol Kavithakal)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംപരമ്പരാഗതം
ഗാനരചനവള്ളത്തോൾ നാരായണമേനോൻ
ഗായകര്‍അമ്പിളി രാജശേഖരൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:44.

ആറ്റിലേക്കച്യുതാ ചാടല്ലേ ചാടല്ലേ
കാട്ടിലെ പൊയ്കയില്‍ പോയി നീന്താം
കാളകൂടോല്‍ക്കട കാകോലമാളിന
കാളിയന്‍ പാര്‍ക്കുമീ കാളിന്ദിയില്‍

ആരിതെറിഞ്ഞു കൊടുത്തു യശോദ തന്‍
മാറിലെ പൂമണി മാല്യമതാല്‍
കാളിന്ദി തന്നുടെ കാളിമയേന്തിയ
ചേലയില്‍ ചെല്ലെന്നു ചെന്ന് വീണു

പല്ലവം പോലുള്ള രണ്ടിളം കൈകള്‍ വ-
ന്നുല്ലസല്ലീലമായ് തല്ലുകയാല്‍
വെണ്‍ മുലപ്പാല്‍നുര ചിന്നിച്ചിതറിനേ-
ല്ലമ്മയാമാന്നതിക്കാര്‍ദ്ര നെഞ്ചില്‍

കണ്ണന്റെ പൊന്നുടല്‍ കാനന ധൂളിവി-
ട്ടുണ്ണിക്കതിരോന്റെ ബിംബം പോലെ
പേര്‍ത്തും വെളിവ് പൂനപ്പുഴ തന്നല-
ച്ചാര്‍ത്തിലിളകി മറിഞ്ഞു മിന്നി

മുങ്ങുമൊരിടത്തു, മറ്റൊരിടത്ത് പോയ്‌
പൊങ്ങുമലകള്‍ മുറിച്ചു നീന്തും
ഇങ്ങനെ സംസാര നാടകമാടിനാ-
നങ്ങവന്‍ വാരുണ രംഗത്തിങ്കല്‍ .....
ആറ്റിലേക്കച്യുതാ ചാടല്ലേ ചാടല്ലേ
കാട്ടിലെ പൊയ്കയില്‍ പോയി നീന്താം .....




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts