വള്ളുവനാടിന്റെ പ്രണയ സല്ലാപങ്ങൾ
അരങ്ങ്‌
Valluvanaadinte Pranaya Sallapangal (Arangu)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംവിജയ്‌ കരുൺ
ഗാനരചനരാജീവ് ആലുങ്കൽ
ഗായകര്‍എം ജയചന്ദ്രന്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 02 2012 04:11:51.
 
വള്ളുവനാടിന്റെ പ്രണയസല്ലാപങ്ങള്‍ നിളയോടൊത്തുള്ളതായിരുന്നോ (2)
പതിനേഴു തികയാത്ത പാവാടക്കാരിക്കു പാടിയാല്‍ തീരാത്ത അഴകായിരുന്നോ
അവള്‍ ചിറ്റോളച്ചിലങ്കകള്‍ അണിഞ്ഞിരുന്നോ
(വള്ളുവനാടിന്റെ )

ഇളവെയില്‍ തുമ്പിയും കുളിരമ്പിളിയും അവളുടെ കൂട്ടുകാരായിരുന്നോ (2)
ഞൊറിയിട്ടു തുന്നിയ പട്ടുടയാടകള്‍ കവികള്‍ക്കു കൗതുകമായിരുന്നോ
കുപ്പിവളക്കിലുക്കവും കുമ്മിയടിക്കുണുക്കവും കവിതകളായിരുന്നോ
എല്ലാം ഓര്‍മ്മകളായി മറഞ്ഞു
(വള്ളുവനാടിന്റെ )

കലമാന്‍ മിഴികളും മധുമയനാണവും അവളുടെ സൗന്ദര്യമായിരുന്നോ (2)
കുനുകൂന്തല്‍ പിന്നിയ കന്യകയായവള്‍ കുളിരാകെ വിതറി നടന്നിരുന്നു
അന്നനടക്കിലുക്കവും കുഞ്ഞുകളിപ്പിണക്കവും അനുപമമായിരുന്നു
എല്ലാം ഓര്‍മ്മകളായി മറഞ്ഞു
(വള്ളുവനാടിന്റെ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts