ഹരിരാഗ സാഗരം
സ്വരരാഗം (സ്ത്രീ)
Hariraaga Saagaram (Swararaagam)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍കെ എസ് ചിത്ര ,കോറസ്‌
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:30.
 

ആ..ആ...ആ...ആ...
ഹരിരാഗസാഗരം നിറമാർന്നൊരോർമ്മയായ്
ഇരുളാം സമാധിയിൽ തിരി താഴ്ന്ന ദീപമായ്
ശ്രുതി ചേർന്നു നൊന്തു പാടൂ പ്രണയവീണേ നീ
(ഹരിരാഗസാഗരം.....)


മംഗല്യയാമിനി മാലേയമോഹിനി സൂര്യാനുരാഗിയായ് നില്പൂ നീ
ഗന്ധർവ നാദമാം ധ്യാനുഭൂതിയിൽ ശാലീന ശില്പമായ് നില്പൂ നീ
എങ്ങോ മറന്നിട്ട നിൻ കാൽച്ചിലമ്പിന്റെ മുത്തുകളെല്ലാം അടർന്നു പോയ്
ശ്രുതിലയലോലേ ഗുണശീലേ ശുഭചരിതേ നീ
(ഹരിരാഗസാഗരം.....)

ഏകാന്തവീഥിയിൽ നീ നിന്റെ യാത്രയെ തീർത്ഥാടനങ്ങളായ് മാറ്റുമ്പോൾ
കാണാതെ ഇറ്റുന്ന കണ്ണീർമഴത്തുള്ളി നോവുന്ന വിങ്ങലായ് മായ്ക്കുമ്പൊൾ
താനേ വിതുമ്പുന്ന സന്ധ്യേ നിനക്കെന്റെ മന്ത്ര വിശുദ്ധമാം മംഗളങ്ങൾ
ശ്രുതിലയലോലേ ഗുണശീലേ ശുഭചരിതേ നീ
(ഹരിരാഗസാഗരം.....)



 


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts