വിശദവിവരങ്ങള്‍ | |
വര്‍ഷം | 1997 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | ഓ എന്‍ വി കുറുപ്പ് |
ഗായകര്‍ | ലഭ്യമല്ല |
രാഗം | നാട്ട |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:33:23.
കാലമാം പൊന്നരയാലിന്റെ ചില്ലയിൽ പാടുന്ന പക്ഷികൾ ഞങ്ങൾ പാടുന്ന പക്ഷികൾ ഞങ്ങൾ താഴുന്ന സൂര്യനെ വീണ്ടുമുണർത്തുവാൻ താളം തരൂ സർഗ്ഗതാളം തരൂ പാരിന്റെ സൗവർണ്ണ മേടയിൽ പാടിയ പാണനാരേ പെരും പാണനാരേ (കാലമാം...) മഞ്ഞും വെയിലും മഴയും നിലാവുമായ് മണ്ണിനെ കെട്ടിപ്പുണരാൻ മാറി വന്നെത്തും ഋതുക്കൾ തൻ ചഞ്ചല നൂപുരനാദങ്ങൾ ഞങ്ങൾ നൂപുരനാദങ്ങൾ ഞങ്ങൾ നൂപുരനാദങ്ങൾ ഞങ്ങൾ (കാലമാം...) മണ്ണിന്റെ കുമ്പിളിലാരോ കുടഞ്ഞിട്ട മംഗളരേണുക്കൾ ചൂടി കാന്തി തൻ തീരങ്ങൾ തേടും മനസ്സിന്റെ ശക്തിയെത്തോറ്റിനാം പാടാം ശക്തിയെത്തോറ്റിനാം പാടാം ശക്തിയെത്തോറ്റിനാം പാടാം (കാലമാം...) സ്വാഗതമോതുന്നു ഞങ്ങൾ നിങ്ങൾക്ക് സ്വാഗതമോതുന്നു ഞങ്ങൾ | |