ആത്മദർശനം
ദിവ്യാനുഭൂതി
Aathmadarshanam (Divyanubhoothi)
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംജേഴ്സൺ ആന്റണി
ഗാനരചനഫാദർ ജോൺ പിച്ചാപ്പിള്ളി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:22.


ആത്മദര്‍ശനം ആത്മദര്‍ശനം
ആത്മ ധ്യാനമാം മഹാ മൌനസാധന
കാണുന്നതിനപ്പുറം കാണുന്ന സിദ്ധി
ഈശ്വര സാന്നിധ്യം അറിയുന്ന സിദ്ധി
ആത്മദര്‍ശനം ആത്മദര്‍ശനം ...

ഉടല്‍ കൊണ്ട് മൂടിയോരാത്മാവിനെ
ഉടലിനു കാണാന്‍ കഴിയായ്ക മൂലം (ഉടല്‍ കൊണ്ട് )
ഉള്ളിലെക്കനുദിനം സഞ്ചരിച്ചവിടെ
ഒളിഞ്ഞിരിക്കുന്നോനെ കാണുന്ന ദര്‍ശനം (ഉള്ളിലെ )
ഈ നമ്മളെല്ലാം ഒരു തമ്പുരാനെ
താതനായ് വാഴ്ത്തുന്ന ദര്‍ശനം
(ആത്മദര്‍ശനം )

അര്‍ഹനാണെങ്കിലും അല്ലെങ്കിലും
അവനെ മറന്നു ഞാന്‍ ജീവിക്കിലും (അര്‍ഹ )
എന്നിലേക്കുള്ളതാം സ്നേഹപ്രവാഹം
ഒരിക്കലും നിലയ്ക്കില്ലെന്നതറിയുന്ന ദര്‍ശനം (എന്നിലേ)
ഈ നമ്മളെല്ലാം ഒരു തമ്പുരാനെ
തേടുകയാണെന്ന ദര്‍ശനം
(ആത്മദര്‍ശനം )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts